തീയറ്ററുകളില്‍ മീനുകുട്ടി തരംഗം; ‘മോഹൻലാൽ’ മൂന്നാം വാരത്തിലേക്ക്

മഞ്ജു വാര്യരുടെ ‘മോഹൻലാൽ’ മൂന്നാം വാരത്തിലേക്ക്. ലാലേട്ടന്‍ ആരാധികയായി മഞ്ജു തകര്‍ത്തഭിനയിച്ച ചിത്രം മലയാളക്കര ഏറ്റെടുത്തിരിക്കുകയാണ്. വിഷു റിലീസായി തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് രണ്ടാം വാരം എത്തുമ്പോഴും മികച്ച മുന്നേറ്റമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.

ഇടി എന്ന ചിത്രത്തിനു ശേഷം സാജിദ് യാഹിയയാണ് ഈ ചിത്രമൊരുക്കിയിരുന്നത്. ലാലേട്ടന്റെ കട്ട ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ എത്തിയിരുന്നത്. മീനുക്കുട്ടിയുടെ ഭര്‍ത്താവായ സേതുമാധവനായി ഇന്ദ്രജിത്ത് സുകുമാരനും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സു

നില്‍ വാരനാടാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. വിഷു റിലീസായി തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് രണ്ടാം വാരം എത്തുമ്പോഴും മികച്ച മുന്നേറ്റമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ആറു കോടിയ്ക്കു മേൽ ബോക്സ് ഓഫീസിൽ നിന്നും ചിത്രം നേടിയിട്ടുണ്ട്.

മൈന്‍ഡ് സെറ്റ് മൂവിസിന്റെ ബാനറില്‍ അനില്‍കുമാറാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലാലേട്ടന്‍ ആരാധകര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന തരത്തിലായിരുന്നു സംവിധായകന്‍ സാജിദ് യാഹിയ ഈ ചിത്രം അണിയിച്ചൊരുക്കിയിരുന്നത്.ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥന പാടിയ ലാലേട്ടാ എന്നു തുടങ്ങുന്ന ഗാനം ആരാധകരും ചലച്ചിത്ര പ്രേമികളും ഒന്നടങ്കം നെഞ്ചിലേറ്റിയ ഗാനമായിരുന്നു.

നിറഞ്ഞ സദസുകളില്‍ മുന്നേറുന്നതിനിടെ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയിരിക്കുകയാണ്. ഇന്ത്യയിലെ പ്രമുഖ ടിവി നെറ്റ് വര്‍ക്കുകളിലൊന്നായ സീടിവിയാണ് നാല് കോടി രൂപയ്ക്ക് മോഹന്‍ലാലിന്റെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്‌സും സീടിവി തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News