‘ആഭാസം’ റിലീസ് നീട്ടി

റിമ കല്ലിങ്കല്‍ സുരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, നവാഗതനായ ജുബിത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന എത്തുന്ന ചിത്രം, ആഭാസത്തിന്‍റെ റിലീസിങ്ങ് നീട്ടിവെച്ചു. തിയറ്ററുകള്‍ ഒ‍ഴിവില്ല എന്ന കാരണത്താലാണ് ചിത്രത്തിന്‍റെ റിലീസിങ്ങ് നീട്ടിവെച്ചത്. മെയ് നാലിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക.

ഇത്തവണ കൂടുതല്‍ റിലീസുള്ളതിനാല്‍ തീയേറ്ററുകള്‍ ലഭിക്കാത്തതിനാലാണ് റിലീസിങ്ങ് നീട്ടിയതെന്ന് നിർമ്മാണ കമ്പനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സ്‌പെയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മിക്കുന്ന ആഭാസത്തില്‍ സുരാജിന് റിമ കല്ലിങ്ങല്‍, ഇന്ദ്രന്‍സ്, മാമുക്കോയ, അലന്‍സിയര്‍, ശീതള്‍ ശ്യം എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

യുവതലമുറക്കിടയില്‍ തരംഗമായി മാറിയ ഊരാളി ബാന്‍ഡ് ആണ് സംഗീത സംവിധാനം. പ്രസന്ന എസ് കുമാര്‍ ആണ് ഛായാഗ്രാഹകന്‍. ഷമീര്‍ മുഹമ്മദാണ് എഡിറ്റര്‍. രംഗനാഥ് രവിയാണ് ശബ്ദ രൂപകല്‍പ്പന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News