ലിഗ കേസ്; അമിത അ‍ളവില്‍ മയക്ക് മരുന്ന് നല്‍കിയശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് നിഗമനം; ഡിഎന്‍എ പരിശോധനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വിദേശ വനിത ലിഗയെ, അമിതഅ‍ളവില്‍ മയക്ക് മരുന്ന് നല്‍കിയശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് നിഗമനം.

ലിഗയ്ക്ക് മയക്ക് മരുന്ന് നല്‍കി, കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടികൊണ്ടുവന്നത് റിസോര്‍ട്ട് കേന്ദ്രീകരിച്ച് ലഹരിപദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തുന്ന രണ്ട് യുവാക്കളാണെന്നും പൊലീസിന് വിവരം ലഭിച്ചു.

ലിഗയെ യുവാക്കള്‍ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചിരിക്കാമെന്നും അന്വേഷണസംഘം സംശയിക്കുന്നു. അതേസമയം തിരുവനന്തപുരം തിരുവല്ലത്ത് കണ്ടല്‍ക്കാട്ടില്‍ കണ്ടെത്തിയ വിദേശ വനിതയുടെ മൃതദേഹം ലിഗയുടെതെന്ന് DNA പരിശോധനാഫലത്തിലൂടെ സ്ഥിരീകരിച്ചു.

ലിഗയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധനാഫലവും ശനിയാ‍ഴ്ച ലഭിക്കുമെന്ന് അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു.

ലിത്വാനിയക്കാരി ലിഗ സ്ക്രോമാന്‍റെ മരണം കൊലപാതകം തന്നെയെന്ന സ്ഥീരീകരണത്തിലെത്തിയിരിക്കുകയാണ് അന്വേഷണസംഘം. കോ‍‍വളം, തിരുവല്ലം എന്നിവിടങ്ങളിലെ ചില ആയുര്‍വ്വേദ മസാജ് സെന്‍ററുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.

കോവളത്ത് എത്തിയ വിദേശ വനിത ലിഗ, ലഹരിമാഫിയയുടെ കൈകളില്‍ അകപ്പെട്ടു. റിസോര്‍ട്ട് കേന്ദ്രീകരിച്ച് മയക്ക്മരുന്നും കഞ്ചാവും വില്‍ക്കുന്ന രണ്ട് യുവാക്കള്‍ ലിഗയെ, മയക്ക്മരുന്ന് നല്‍കാനായി തിരുവല്ലം വാ‍ഴമുട്ടത്തെ കണ്ടല്‍ക്കാട്ടില്‍ എത്തിക്കുകയായിരുന്നു.

അവിടെ വച്ച് ഇവര്‍ ലിഗയ്ക്ക് അമിത അളവില്‍ മയക്ക് മരുന്ന് നല്‍കി. തുടര്‍ന്ന് അബോധാവസ്ഥയിലായ ലിഗയെ ഇരുവരും ലൈംഗികമായി ഉപയോഗിച്ചിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു.

ഡിപ്രഷന് മരുന്ന ക‍ഴിക്കുന്ന ലിഗയുടെ ശരീരത്തില്‍ അമിത അളവില്‍ മയക്ക് മരുന്ന് പ്രവേശിച്ചത് ശ്വാസം മുട്ടല്‍ മൂലം ലിഗയുടെ മരണം സംഭവിക്കാന്‍ കാരണമായി. അല്ലെങ്കില്‍ യുവാക്കള്‍ ലിഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഇങ്ങനെയാണ് പൊലീസ് കരുതുന്നത്.

ലിഗ മരിച്ചുവെന്ന് ഉറപ്പായ യുവാക്കള്‍ ലിഗയെ കണ്ടല്‍ക്കാട്ടിലെ വള്ളിപ്പടര്‍പ്പിലേക്ക് തള്ളിയിട്ടു. അങ്ങനെയായിരിക്കാം ലിഗയുടെ ക‍ഴുത്ത് വള്ളിയില്‍ കുരുങ്ങിയിരുന്നതെന്നുമുള്ള നിഗമനത്തില്‍ പൊലീസ് എത്തിയിരിക്കുകയാണ്.

കോ‍‍വളം സ്വദേശികളായ യുവാക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമം അന്വേഷണ സംഘം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം തിരുവല്ലത്ത് കണ്ടല്‍ക്കാട്ടില്‍ കണ്ടെത്തിയ വിദേശ വനിതയുടെ മൃതദേഹം ലിഗയുടെതെന്ന് DNA പരിശോധനാഫലത്തിലൂടെ പൊലീസ് സ്ഥിരീകരിച്ചു.

ലിഗയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധനാഫലവും ശനിയാ‍ഴ്ച ലഭിക്കുമെന്ന് അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു. ഇതിനിടെ ലിഗയുടെ സഹോദരി ഇലിസ ഡിജിപിയുമായി കൂടിക്കാ‍ഴ്ച നടത്തി. ലിഗയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ഡിജിപി,ലിഗയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം കൈമാറുമെന്നും ഇലിസയോട് പറഞ്ഞു.

ലിഗയെ കൊന്നത് ശ്വാസം മുട്ടിച്ചുതന്നെയെന്ന് ഫോറന്‍സിക് സര്‍ജ്ജനും പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News