വ്യാജ പ്രചാരണത്തിന്‍റെ തലൈവിയായി യുവമോര്‍ച്ച നേതാവ് ലസിത പാലക്കല്‍; പിണറായിയിലെ കൂട്ടക്കൊല നടത്തിയ സൗമ്യ സിപിഐഎമ്മെന്ന് കള്ളപ്രചാരണം; മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂര്‍ പിണറായിയിലെ കൂട്ട കൊലക്കേസ് പ്രതി സൗമ്യ സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗമാണെന്ന് സമൂഹ മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തിയ യുവമോർച്ച നേതാവ് ലസിത പാലക്കലിനെതിരെ മുഖ്യ മന്ത്രിക്കും ഡി ജി പി ക്കും പരാതി.

സി പി ഐ എം പിണറായി ലോക്കൽ സെക്രട്ടറി കക്കോത്ത് രാജനാണ് പരാതി നൽകിയത്.പാർട്ടിയെ അപകീർത്തിപ്പെടുത്താൻ വ്യാജ പ്രചാരണം നടത്തിയ ലസിതയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കണം എന്നാണ് പരാതിയിലെ ആവശ്യം.

വ്യാജ പ്രചാരണം നടത്തിയത്തിന്റെ തെളിവുകളും പരാതിക്ക് ഒപ്പം സമർപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here