ലിഗയുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിര സഹായം കൈമാറി; മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കുന്ന അന്വേഷണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി കടകംപള്ളി

കോവളത്ത് മരിച്ച ലിഗയുടെ കുടുംബത്തിനുള്ള അടിയന്തിര സഹായമായ അഞ്ച് ലക്ഷം രൂപയ്ക്ക് തുല്യമായ യൂറോയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറി.

ലിഗയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമ തടസങ്ങൾ മാറ്റാൻ സർക്കാരും ടൂറിസം വകുപ്പും മുൻകൈ എടുക്കുമെന്ന് മന്ത്രി പറഞ്ഞു.

മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള ചിലവ്, ബന്ധുക്കളുടെ യാത്ര ചിലവ്, കേരളത്തിലെ താമസ ചിലവ് തുടങ്ങിയവ സംസ്ഥാന സർക്കാർ ഏറ്റെടുക്കും.

ലീഗയുടെ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കുന്ന അന്വേഷണം ഉറപ്പ് വരുത്തും. ടൂറിസം വകുപ്പ് ലിഗയുടെ കുടുംബത്തിന്റെ ദുഃഖം മനസ്സിലാക്കി ആദ്യം മുതൽ തന്നെ ഇടപെടൽ നടത്തിയിരുന്നു.

ടൂറിസം വകുപ്പിന്റെ ഭാഗത്ത് നിന്ന് എല്ലാവിധ സഹായവും ഉണ്ടായി എന്ന് ലീഗയുടെ സഹോദരി ഇൽസ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News