വാട്സ് ആപ്പ് ഉപയോക്താക്കള്‍ക്ക് തിരിച്ചടി; കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു

ഒന്നിനു പിറകെ ഒന്നായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഉപയോക്താക്കളെ കയ്യിലെടുക്കുകയാണ് വാട്സ് ആപ്പ് ഈയിടെയായി. എന്നാല്‍ ഇത്തവണ വാട്സ് ആപ്പ് എത്തുന്നത് ഉപയോക്താക്കള്‍ക്ക് തിരിച്ചടിയുമായെന്ന് റിപ്പോര്‍ട്ടുകള്‍.

വാട്സ് ആപ്പ് ഉപയോഗിക്കാനുള്ള പ്രായ പരിധി യൂറോപ്യന്‍ യൂണിയന്‍ ഉയര്‍ത്തുമെന്നാണ് അറിയാന്‍ ക‍ഴിയുന്നത്. ഇനി മുതല്‍ പ്രായം 16 ആക്കി ഉയര്‍ത്തുമെന്നാണ് വാട്‌സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക് വ്യക്തമാക്കിയിരിക്കുന്നത്.

നിലവില്‍ വാട്സ് ആപ്പ് ഉപയോഗിക്കാനുള്ള പ്രായ പരിധി 13 വയസാണ്. ഇനി മുതല്‍ വാട്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രായം സ്ഥിരീകരിക്കണം എന്ന നിബന്ധന അടുത്തു തന്നെ വാട്‌സ്ആപ് ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News