അയോദ്ധ്യ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

അയോദ്ധ്യ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 2ഏക്കര്‍ 77 സെന്റ് ഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 13 അപ്പീലുകളാണ് സുപ്രീം കോടതിയിലുള്ളത്.

അയോദ്ധ്യാ കേസ് ഉടന്‍ ഭരണഘടനാ ബെഞ്ചിന്റെ പരിഗണയ്ക്ക് വിടേണ്ട സാഹചര്യമില്ലന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

ബഹുഭാര്യത്വ വിഷയം ഭരണഘടനാ ബെഞ്ചിന് വിടുമ്പോള്‍ എന്തുകൊണ്ട് ഇത്ര സുപ്രധാനപരമായ കേസ് മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നുവെന്ന് മുസ്ലീം സംഘടനകള്‍ ചോദിച്ചിരുന്നു.എന്നാല്‍ എല്ലാവരുടെയും വാദം കേട്ടതിനു ശേഷം മാത്രമേ കേസ് ഭരണഘടനാ ബെഞ്ചിന് വിടുന്ന കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News