മുന്തിരിയുടെ ഗുണങ്ങള്‍ അറിയണം; ഓര്‍മ്മ ശക്തി കുറവുള്ളവര്‍ തീര്‍ച്ചയായും വായിക്കണം

മുന്തിരി കഴിക്കുന്നത് പതിവാക്കിയാല്‍ അല്‍ഷിമേഴ്സ് രോഗം വരാ‍തെ നോക്കാമെന്ന് പഠനം. ഓര്‍മ്മ നഷ്ടപ്പെടുന്ന രോഗികളില്‍ നടത്തിയ പഠനമാണ് മുന്തിരയുടെ അല്‍ഷിമേ‍ഴ്സ് പ്രതിരോധിക്കാനുള്ള ക‍ഴിവ് പുറംലോകത്തെത്തിച്ചത്.

യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ നടത്തിയ പഠനത്തിലാണ് ഓര്‍മ്മ ശക്തി കുറയുന്നത് തടയാന്‍ മുന്തിരിക്ക് ക‍ഴിവുണ്ടെന്ന് കണ്ടെത്തിയത്. തലച്ചോറിന്റെ ചില ഭാഗത്തെ മെറ്റബോളിക്ക് പ്രവര്‍ത്തനം കുറയുന്നത് അല്‍‌ഷിമേഴ്സിനു കാരണമാകാറുണ്ട്.

ശരീരത്തിലെ മെറ്റബോളിസത്തെ മെച്ചപ്പെടുത്താന്‍ മുന്തിരിക്ക് കഴിവുള്ളതിനാലാണ് ഇത് ഓര്‍മ്മ ശക്തി കുറയാതെ സംരക്ഷിക്കാന്‍ കാരണമാകുന്നത് എന്നാണ് കണ്ടെത്തല്‍.

മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പഥാര്‍ത്ഥമായ പോളി വിനോല്‍ ഫ്രീ പ്ലേസെബോ പൌഡര്‍ രൂപത്തിലും ഗ്രേപ് പൌഡറും ഓര്‍മ്മ നഷ്ടപ്പെടുന്ന രോഗികള്‍ക്ക് ആറു മാസത്തോളം നല്‍കിയാണ് പഠനം നടത്തിയത്.

ഘട്ടം ഘട്ടമായി രോഗികളില്‍ ഈ മരുന്ന് മാറ്റങ്ങള്‍ വരുത്തിയതായി പഠനത്തില്‍ തെളിഞ്ഞു. മുന്തിരി ദൈനംദിന ഭക്ഷണത്തിന്‍റെ ഭാഗമാക്കിയാല്‍ ഓര്‍മ്മപ്രശ്നങ്ങളോട് ഗുഡ്ബൈ പറയാമെന്ന് തന്നെയാണ് ഇത് നല്‍കുന്ന സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News