ഡോക്ടറായി നാടിനെ സേവിച്ചു; കഴിഞ്ഞവർഷം സിവിൽ സർവീസ് കൈയ്യെത്തും ദൂരെ നഷ്ടപ്പെട്ടു; ഇക്കുറി സ്വപ്നം യാഥാർത്ഥ്യമാക്കി; കൊല്ലത്തിന് അഭിമാനമായി സദ്ദാം നവാസ്

സിവിൽ സർവ്വീസിൽ 380ാം റാങ്ക് നേടിയ ഹോമിയൊ ഡോക്ടർ ഒരു ഗ്രാമത്തിന്റെ അഭിമാനമായി. കൊല്ലം ചിതറ സ്വദേശി ബദറുദ്ദീന്റെ മകൻ ഡോക്ടർ സദ്ദാം നവാസാണ് ഐ.എ.എസ്. നേടിയത്.

ചിതറ പഞ്ചായത്തിലെ തലവരമ്പ് തെക്കുംകര വീട്ടിൽ ബദറുദീന്റെ  27 വയസ്സുള്ള മകൻ സദ്ദാം നവാസ്  ചിതറ ഗവൺമെന്റ് എൽ പി എസി ലും ചിതറ ഗവൺമെൻറ്റ്  ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.

തിരുവനന്തപുരം ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളേജിൽ നിന്നും 1st class ഓടെയാണ്  ഹോമിയോയിൽ ബിരുദം നേടിയത്.

കഴിഞ്ഞവർഷം ഇൻറർവ്യൂ വരെ എത്തിയെങ്കിലും  സിവിൽ സർവീസ് കിട്ടിയില്ല ഇക്കുറി 380ാം  റാങ്കോടെ സിവിൽ സർവീസ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി. മാധ്യമപ്രവർത്തകനായ ഷാനവാസ് മൂത്ത സഹോദരനാണ് മുബീന റുബീന എന്നിവർ  സഹോദരിമാരും.

സിവിൽ സർവീസിനായി തിരഞ്ഞെടുത്ത  വിഷയം മലയാളമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News