പാലക്കാട് മുനിസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മറ്റിയിൽ അവിശ്വാസ പ്രമേയം: ബിജെപി ക്ക് തിരിച്ചടി

പാലക്കാട്: മുനിസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മറ്റിയിൽ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ബിജെപി ക്ക് തിരിച്ചടി. സി പി ഐ എം പിന്തുണയോടെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയിൽ അവിശ്വാസം വിജയിച്ചു.

ഒരു പ്രതിപക്ഷ അംഗത്തിന്റെ വോട്ട് അസാധുവായതിനാൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റിയിൽ അവിശ്വാസം പരാജപ്പെട്ടു. ബി ജെ പി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ ആരോഗ്യ, ക്ഷേമകാര്യം , വികസനം എന്നീ സ്റ്റാന്റിംഗ് കമ്മറ്റികൾക്കെതിരെയാണ് യു ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയിൽ സി പി ഐ എം പിന്തുണയോടെ അവിശ്വാസം പ്രമേയം വിജയിച്ചപ്പോൾ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റിയിൽ അവിശ്വാസ പ്രമേയം വിജയിച്ചില്ല.

ചെയർമാനെതിരെയുള്ള അവിശ്വാസ പ്രമേയത്തിൻ നടന്ന വോട്ടെടുപ്പിൽ സി പി എം അംഗം സാജിതയുടെ വോട്ട് അസാധുവാക്കിയതാണ് തിരിച്ചടിയായത്.

എട്ടംഗ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റിയിൽ ബിജെപി മൂന്ന്, യു ഡി എഫ് മൂന്ന്, സി പി എം രണ്ട് എന്നിങ്ങനെയായിരുന്നു അംഗസംഖ്യ. അവിശ്വാസം വിജയിക്കാൻ 5 അംഗങ്ങളുടെ പിന്തുണ ആവശ്യമായിരുന്നു.

പിന്നീട് ക്ഷേമകാര്യ സമിതിയിലേയ്ക്ക് നടന്ന അവിശ്വാസ പ്രമേയം വിജയിച്ചു. ഒൻപതംഗ സമിതിയിൽ ബി ജെ പി നാല് യു ഡി എഫ് മൂന്ന്, സി പി എം രണ്ട് എന്നിങ്ങനെയായിരുന്നു അംഗബലം.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്കെതിരെ അവിശ്വാസ പ്രമേയം ചർച്ച എടുക്കുന്നത് മാറ്റി വെച്ചു. അവിശ്വാസ പ്രമേയ ചർച്ചയുടെ സമയ മാറ്റം ഏഴ് പ്രവർത്തി ദിവസം മുൻപ് രേഖാ മൂലം അറിയിച്ചില്ലെന്ന് കാണിച്ച് ബിജെപി അംഗം പരാതി നൽകിയതിനെ തുടർന്നാണ് അവിശ്വാസ പ്രമേയ ചർച്ച മാറ്റി വെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here