സോഷ്യല്‍മീഡിയയിലൂടെ അര്‍ബുദത്തെയും ഒറ്റമൂലി ചികിത്സയെയുക്കുറിച്ചുള്ള വ്യാജപ്രചരണങ്ങള്‍ ഏറി വരുന്നത് ആശങ്കാജനകം

കോട്ടയം: സോഷ്യല്‍മീഡിയയിലൂടെ അര്‍ബുദത്തെയും ഒറ്റമൂലി ചികിത്സയെയുക്കുറിച്ചുളള വ്യാജപ്രചരണങ്ങള്‍ ഏറി വരുന്നത് ആശങ്കാജനകമാണെന്ന്് പ്രമുഖ അര്‍ബുദരോഗ വിദഗ്ധന്‍ ഡോ. ബോബന്‍ തോമസ്്.

ഇത്തരം ഒറ്റമൂലി ചികിത്സകള്‍ പല രോഗികളെയും തീര്‍ത്തും അപകടാവസ്ഥയിലേക്ക് നയിച്ചിട്ടുണ്ടെന്നാണ് അനുഭവം. അര്‍ബുദ രോഗ ചികിത്സയിലെ അടിസ്ഥാന മരുന്നുകള്‍ക്ക് വിലകുറയുകയാണ്.

അതേസമയം നൂതന സാങ്കേതിക സംവിധാനങ്ങളിലുടെയും ചികിത്സയ്്ക്ക് ചിലവേറുകയും ചെയ്യുന്നു. പ്രസ്‌ക്ലബില്‍ നടത്തിയ അര്‍ബുദ അവബോധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൊബൈല്‍ ഫോണ്‍ ഉപയോഗം അര്‍ബുദത്തിന് കാരണമാകുന്നു എന്നത് സംബന്ധിച്ച് ഭിന്നമായ റിപ്പോര്‍ട്ടുകളാണ് ഇപ്പോഴും ഉളളത്. എന്നാല്‍ അധികം വൈകാതെ ഇതില്‍ വ്യക്തതയുളള പഠന റിപ്പോര്‍ട്ട് വൈദ്യശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നു.

പുരുഷന്മാരില്‍ ശ്വാസകോശ ഓറല്‍ കാന്‍സറാണ് കൂടുതലായി കാണുന്നത്. സ്ത്രീകളില്‍ സ്തനഗര്‍ഭാശയ അര്‍ബുദവും. കുട്ടികളില്‍ രക്താര്‍ബുദവുമാണ് കണ്ടുവരുന്നത്.

അര്‍ബുദരോഗചികിത്സയ്ക്ക് അത്യുത്തമം എന്ന പ്രചരിക്കുന്ന ഫലവര്‍ഗങ്ങളുടെ ഉപയോഗം വയറിളക്കം പോലുളള രോഗങ്ങള്‍ വിളിച്ചുവരുത്തുന്നതല്ലാതെ ഗുണം ചെയ്യുന്നില്ല.

കോട്ടയത്തെ മാധ്യമ സമൂഹത്തിന്റെ സ്‌നേഹോപഹാരം ഡോ. ബോബന്‍ തോമസിന് സമ്മാനിച്ചു. പ്രസ് ക്ലബ് സെക്രട്ടറി എസ്. സനില്‍കുമാര്‍, ജോയിന്റ് സെക്രട്ടറി സരിത കൃഷ്ണന്‍, ടി.പി വേണുഗോപാല്‍. കിംസ്് പ്രതിനിധി ജയ് കുര്യന്‍ എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News