കൊച്ചി: ജാതീയതയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന ശ്രമങ്ങള്‍ സമാനതകളില്ലാത്തതാണെന്ന് തമിഴ് നടന്‍ വിജയ് സേതുപതി.

കേരള വിഷന്‍ സാറ്റലൈറ്റ് ചാനല്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു സംസ്ഥാനങ്ങളില്‍ ജാതീയതയുടെ പ്രശ്നം രൂക്ഷമാണ്. എന്നാല്‍, കേരളം ഇതില്‍നിന്നു വ്യത്യസ്തമാണ്. ഇതിന് കേരളത്തിലെ ഭരണാധികാരികളാണ് കാരണമായത്.

പിണറായി വിജയനെപ്പോലെ ലാളിത്യമുള്ള മറ്റൊരു മുഖ്യമന്ത്രിയെ താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും വിജയ് സേതുപതി പറഞ്ഞു.