രാജ്യത്തെ ഭരണഘടന-വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മോദി സര്‍ക്കാര്‍ ആര്‍എസ്എസുകാരെ കുത്തിനിറക്കുന്നു; രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും മോദി ഭരണത്തില്‍ അതൃപ്തര്‍; ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ വീണ്ടും രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്താകമാനം സഞ്ചരിച്ച് പ്രസംഗിക്കുന്നുണ്ട്, എന്നാല്‍ ഒരിടത്തും സത്യം മാത്രം പറയുന്നില്ലെന്ന് രാഹുല്‍ ആരോപിച്ചു.

കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍ ആക്രോശ് റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

കേന്ദ്രമന്ത്രിയായ പീയൂഷ് ഗോയല്‍ സ്വന്തം കമ്പനിയ്ക്ക് വേണ്ടി ബാങ്കുകളെ പറ്റിക്കുന്നു.നീരവ് മോദിയെ പോലുള്ള വന്‍ വ്യവസായികള്‍ പാവപ്പെട്ട ജനങ്ങളുടെ പണം തട്ടിയെടുത്ത് നാടുവിടുന്നു. ഇതിനെ പറ്റിയെന്നും മോദിയ്ക്ക് ഒന്നു പറയാനില്ല.

രാജ്യത്തെ ഭരണഘടനാ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ആര്‍എസ്എസുകാരെ കുത്തിനിറക്കുകയാണ് മോദി സര്‍ക്കാര്‍ ചെയുന്നതെന്നും രാഹുല്‍ ആരോപിച്ചു

രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും മോദി ഭരണത്തില്‍ അതൃപ്തരാണെന്ന് സോണിയാ ഗാന്ധി പറഞ്ഞു.

അവിശ്വാസ പ്രമേയം ചര്‍ച്ച ചെയാതിരിക്കാന്‍ സര്‍ക്കാര്‍ തന്നെ പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയെന്നും രാജ്യത്തെ ജനാധിപത്യം അപടകത്തിലാണെന്നും മന്‍മോഹന്‍സിംഗും ആരോപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News