അമ്പരപ്പിച്ച് വീണ്ടും പ്രിയ വാര്യര്‍; ആ ‘അഡാര്‍’ പ്രണയലേഖന സീന്‍ വൈറല്‍

ഒരു കണ്ണിറുക്കു കൊണ്ട് ലോക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. 18 വയസുള്ള നടി ചുരുങ്ങിയ കാലം കൊണ്ട് ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ നിരവധി ആരാധകരെയാണ് നേടിയെടുത്തത്.

പ്രിയയുടെയും സഹതാരം റോഷന്റേയും ഒരു അഡാര്‍ ലവ് എന്ന പുതിയ ചിത്രത്തിലെ ഒരു രംഗമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറസ് പോലെ പടര്‍ന്നിരിക്കുകയാണ്.

റോഷനും പ്രിയയും ഒരു കൊച്ചുകുട്ടിയുമാണ് വിഡിയോയില്‍ ഉള്ളത്. റോഷന്‍ കുട്ടിയുടെ കയ്യില്‍ പ്രണയലേഖനം കൊടുത്തയക്കുന്നു. അത് വാങ്ങി വായിക്കുന്ന പ്രിയയുടെ മുഖഭാവമാണ് ആരാധകരെ വീണ്ടും അമ്പരപ്പിച്ചത്.

ഒമര്‍ ലുലു സംവിധാനം ചെയ്ത റൊമാന്റിക് ചിത്രമാണ് ഒരു അഡാര്‍ ലവ്. പ്രിയാ പ്രകാശ് വാര്യര്‍, സിയാദ് ഷാജഹാന്‍, റോഷന്‍ അബ്ദുള്‍ റൗഫ്, നൂറിന്‍ ഷെരീഫ് എന്നിവവരാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

ചിത്രം ജൂണ്‍ 14 ന് തിയേറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News