സിവില്‍ സര്‍വീസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടിയ സമീരയ്ക്ക് അഭിനന്ദന പ്രവാഹം. കോട്ടയം കഞ്ഞിക്കുഴിയിലുള്ള സമീരയുടെ വീട്ടിലേക്ക് രാഷ്ട്രീയ നേതാക്കളടക്കം നിരവധിപ്പേരാണ് അനുമോദനവുമായി എത്തുന്നത്.

സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവൻ വീട്ടിലെത്തി സമീരയെ അഭിനന്ദിച്ചു.
സിവില്‍ സര്‍വീസ് പരീക്ഷയിലെ അഖിലേന്ത്യാ തലത്തില്‍ 28ാം റാങ്ക് നേടിയാണ് കഞ്ഞിക്കുഴി സ്വദേശിനിയായ എസ് സമീര കോട്ടയത്തിന്റെ അഭിമാനമായി മാറിയത്.

പള്ളിപ്പറമ്പില്‍ പരേതനായ സലിം ജോര്‍ജിന്റെയും ഡോ. ഐഷയുടെയും മകളാണ് സമീര. സിപിഎം നേതാക്കളായ സി ജെ ജോസഫ്, പി ജെ വര്‍ഗ്ഗീസ്, ബി ശശികുമാര്‍ എന്നിവരും അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു.