ഇന്ന് ലോക ആസ്തമ ദിനം

ഇന്ന് ലോക ആസ്തമ ദിനം. മെയ്മാസത്തിലെ ആദ്യ ചൊവ്വാ‍ഴ്ചയാണ് ആസ്തമാ ദിനമായി ആചരിക്കുന്നത്. വിവിധ പരിപാടികളാണ് ആസ്മാദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്നത്.

ജീവിത ശൈലിയും, അന്തരീക്ഷ മലിനീകരണവും നിമിത്തം പലവിധ രോഗങ്ങളും ഇന്ന് വ്യാപകമായിട്ടുണ്ട്, ഇതിൽ ഏറെ പ്രധാനപ്പെട്ട ഒരു രോഗാവസ്ഥയാണ് ആസ്തമ.ശ്വസന വ്യവസ്ഥയിലുണ്ടാകുന്ന ഗുരുതരമായ പ്രശ്നമാണിത്.

എന്നാൽ ദീർഘകാലം നീണ്ടു നിൽക്കുന്ന ഈ രോഗത്തിന് പരിപൂർണമായ പരിഹാരം ഇല്ല എന്നതാണ് വാസ്തവം. ആസ്തമ എന്ന രോഗത്തെകുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായാണ് ആസ്തമാദിനം ആചരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 100-150 ദശലക്ഷം ആളുകൾക്കാണ് ആസ്തമയുള്ളത്. ഇന്ത്യയിൽ ആസ്തമ രോഗികളുടെ എണ്ണം 15-20 ദശലക്ഷമായി വർധിച്ചിരിക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്. കൃത്യമായ ചികിത്സ ലഭ്യമാക്കി ഫലപ്രദമായി ആസ്തമയെ നിയന്ത്രിച്ചില്ലെങ്കിൽ ആസ്തമ രോഗികളുടെ എണ്ണം ഇനിയും വർധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News