അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് നടന്നത് 1 ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്

ക‍ഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ രാജ്യത്ത് നടന്നത് 1 ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പെന്ന് ആര്‍ ബി ഐ. ബാങ്ക് തട്ടിപ്പ് സംബന്ധിച്ച വിവരാവകാശത്തിന് മറുപടിയായാണ് ആര്‍ ബി ഐ വിവരങ്ങള്‍ നല്‍കിയത്.

2013മുതല്‍ രാജ്യത്ത് നടന്ന ബാങ്ക് തട്ടിപ്പുകളുടെ കണക്കാണ് വിവരാകശ നിയമ പ്രകാരം പുറത്തു വന്നത്. 2017 ഏപ്രിലിനും 2018മാര്‍ച്ചിനുമിടക്ക് 5152 കേസുകളില്‍ നിന്നായി 28459 കോടി രൂപയാണ് തട്ടിയത്. 2016-17ല്‍ ഇത് 5076 കേസുകളായിരുന്നു, തട്ടിയത് 23933 കോടിയും. 2015-16 വര്‍ഷത്തില്‍ 4693 കേസുകളില്‍ നിന്നായി 18698കോടിയും , 2014-15ല്‍ 19455 കോടിയും തട്ടിയെന്നാണ് കണക്ക്.

മൊത്തം 5 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നായി 1ലക്ഷത്തി 718 കോടിരൂപ തട്ടിയെന്നാണ് ആര്‍ബിഐയുടെ കണക്കുകള്‍. റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെ സാഹചര്യം കണക്കിലെടുത്ത് നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ആര്‍ബി ഐ വ്യക്തമാക്കി.

സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് സിബിഐയും ആധായ നികുതി വകുപ്പും തട്ടിപ്പു നടത്തിയ വ്യവസായികളെയും വ്യക്തികളെ പറ്റിയുള്ള വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.

തട്ടിപ്പില്‍ പ്രധാനം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വജ്ര വ്യാപാരി നിരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്സിയും നടത്തിയ 13000 കോടിയുടെ തട്ടിപ്പാണ്. അടുത്തകാലത്ത് രണ്ട് പൊതുമേഖല ബാങ്ക് ഉദ്യോഗസ്ഥരെ സിബിഐ കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഇതില്‍ ഐഡിബിഐ ബാങ്കിന്‍റെ മുന്‍ സിഎംഡി, എയര്‍സെല്‍ പ്രൊമോട്ടര്‍ ജി ശിവശങ്കരനെയും ,ഐഡിബിഐ ബാങ്കില്‍ നിന്ന് 600 കോടിയുടെ തട്ടിപ്പ് നടത്തിയതിന് അദ്ദേഹത്തിന്‍റെ മകനെയും സിബിഐ കസ്റ്റഡിയില്‍ എടുത്തിരുന്നു.

സര്‍ക്കാരിന്‍റെ കണക്കനുസരിച്ച് രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ 2017 ഡിസംബര്‍ വരെയുള്ള കിട്ടാക്കടം എട്ടരലക്ഷം കോടി രൂപയാണ്. ഇതില്‍ ഭൂരിഭാഗവും വ്യാവസായിക ,കാര്‍ഷിക ലോമുകളാണ്. എസ് ബി ഐ യാണ് കിട്ടക്കടത്തില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത്, 2ലക്ഷം കോടി രൂപ.

പഞ്ചാബ് നാഷണല്‍ ബാങ്ക് 55.200 കോടി, IDBI 44.542 കോടി , ബാങ്ക് ഓഫ് ഇന്ത്യ 43.474 കോടി, ബാങ്ക് ഓഫ് ബറോഡ 41.649 കോടി, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 38000 കോടിരൂപ, കാനറ ബാങ്ക് 37,794 കോടി, ICICI 33849 കോടി എന്നിങ്ങനെയാണ് മറ്റു ബാങ്കുകളുടെ കിട്ടാക്കടത്തിന്‍റെ കണക്കുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News