ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം വിവാദത്തില്‍; സ്മൃതി ഇറാനി പുരസ്‌കാരം വിതരണം ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധം

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം വിവാദത്തില്‍. പുരസ്‌കാര ജേതാക്കള്‍ക്കളില്‍ പതിനഞ്ചുപേര്‍ക്ക് മാത്രമേ രാഷ്ട്രപതി അവാര്‍ഡ് വിതരണം ചെയ്യു. ശേഷിച്ച ജേതാക്കള്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പുരസ്‌കാരം വിതരണം ചെയ്യും.

എന്നാല്‍ ഈ നിലപാടിനെതിരെ ജേതാക്കള്‍ റിഹേഴ്‌സല്‍ ക്യാമ്പില്‍ പ്രതിഷേധമറിയിച്ചു. രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കണമെന്നാണ് ഓരോ ജേതാക്കളുടെയും ആഗ്രഹമെന്ന് സംവിധായകന്‍ ജയരാജ് പീപ്പിള്‍ ടിവിയോട് പറഞ്ഞു

ആദ്യ സെക്ഷനില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പിന്നെ രാഷ്ട്രപതിയും പുരസ്‌കാരം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ എന്തു കാരണം കൊണ്ടാണ് രാഷ്ട്രപതി അവാര്‍ഡ് പൂര്‍ണ്ണമായും വിതരണം ചെയ്യാത്തത് എന്ന് വ്യക്തമല്ലെന്ന് പുരസ്‌കാര ജേതാവ് സംവിധായകന്‍ ജയരാജ് വ്യക്തമാക്കി.

ഈ നിലപാട് ശരിയായില്ലെന്നും റിഹേഴ്‌സല്‍ ക്യാമ്പില്‍ ഞങ്ങളുടെ വികാരം വ്യക്തമാക്കിയിട്ടുണ്ടെന്നും മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാജ് വ്യക്തമാക്കി.

അനുകൂലമായ തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് പുരസ്‌കാര ജേതാക്കളൊന്നടങ്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here