കോഴിക്കോട് തിരുവമ്പാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. മുത്തപ്പന്‍ പുഴ പള്ളിത്തൊടി സ്വദേശി സലീം മുഹമ്മദിനെ് തിരുവമ്പാടി പൊലീസാണ് അറസ്റ്റു ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കോഴിക്കോട് തിരുവമ്പാടിയിലാണ് പ്രയാപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടി പീഡനത്തിരയായത്. ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ പൊലീസ് മുത്തപ്പന്‍ പുഴ സ്വദേശിയെ കസ്റ്റഡിയിലെടുക്കുയായിരുന്നു.
രാവിലെയാണ് തിരുവമ്പാടി പൊലീസ് സലീം മുഹമ്മദിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
പോക്‌സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിക്കെതിരെ പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ പേരിലും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ആറു മാസമായി പലതവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് പരാതി.
താമരശ്ശേരി ഡി.വൈ.എസ്.പി, പി.സി സജീവനാണ് അന്വേഷണ ചുമതല. ആറരമാസം ഗര്‍ഭിണിയായ പെണ്‍കുട്ടി നിലവില്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here