മലപ്പുറം പ്രസ് ക്ലബിന് നേരെ ആർഎസ്എസ് പ്രവർത്തകർ നടത്തിയ അക്രമണത്തെ സർക്കാർ ഗൗരവമായി കാണുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. രണ്ട് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.
മലപ്പുറം പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച രണ്ട്  ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ട് പേരും ആര്‍ എസ് എസ് പ്രവര്‍ത്തകരാണ്. വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

ആര്‍എസ്എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിക്കുന്ന ചിത്രം പകര്‍ത്തിയെന്നാരോപിച്ചായിരുന്നു  ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുഹാദിനെ സംഘം പ്രസ് ക്ലബില്‍ കയറി മര്‍ദ്ദിച്ചത്.

മുഖ്യമന്ത്രിയുടെ  ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം