എം എഫ് ഹുസൈന് പുറമേ വൈക്കം മുഹമ്മദ്‌ ബഷീറും അറബ് ഭാഷയിലേക്ക്

പ്രശസ്ത ഇന്ത്യൻ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യവും ജീവിതവും ഷാർജ കൾച്ചറൽ വകുപ്പു പ്രസിദ്ധികരിച്ചു.

ഇന്ത്യൻ മാധ്യമ പ്രവർത്തകനും ബഷീറിന്റെ ജീവചരിത്രകാരനുമായ കൈരളി ടിവി മിഡിലീസ്റ് ന്യൂസ് ഡയറക്ടർ ഇ എം അഷ്‌റഫ് എഴുതിയ ഗ്രന്ഥം അറബ് ഭാഷ പണ്ഡിതനും കോഴിക്കോട് സ്വദേശിയുമായ അബ്ദു ശിവപുരമാണ് അറബ് ഭാഷയിലേക്കു വിവർത്തനം ചെയ്തത് . മസാറത് mazarath (ട്രാക്‌സ് ) എന്ന ഈ ഗ്രന്ഥം ഷാർജ കൾച്ചറൽ വകുപ്പിന്റെ rafid മാസികക്കൊപ്പമാണ് വിതരണം ചെയ്തത്.

ഇന്ത്യൻ എഴുത്തുകാരിൽ വൈക്കം മുഹമ്മദ് ബഷീറിന് വേറിട്ട വ്യക്തിത്വമാണുള്ളത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ത്തിൽ പങ്കെടുത്തു ജയിൽ വാസം അനുഷ്ടിച്ച ബഷീർ ജീവിതത്തിലെ കടുത്ത യാതനകളും പീഡനങ്ങളും അനുഭവിച്ചു. ഈ അനുഭവങ്ങൾ പിന്നീട് അദ്ദേഹം സാഹിത്യ ഗ്രന്ഥങ്ങളാക്കി.

ബഷീറിന്റെ ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പുപ്പാക്കൊരു ആനയൂണ്ടാർന്നു ശബ്ദങ്ങൾ മതിലുകൾ തുടങ്ങിയ നോവലുകളും ഇരുന്നൂറോളം കഥകളും ഇന്ത്യൻ സാഹിത്യത്തിൽ ഇന്നും ബെസ്റ് സെല്ലേഴ്സ് ആണ്‌. ലോകത്തിലെ പലരാജ്യങ്ങളും സന്ദർശിച്ച ബഷീർ തന്റെ അനുഭവങ്ങൾ കഥകളാക്കി മാറ്റി.

പ്രൈമറി വിദ്യാഭ്യാസം കാലഘട്ടത്തിൽ ദാരിദ്ര്യം അനുഭവിച്ച ബഷീർ സ്വന്തം ഗ്രാമത്തിൽ നിന്നും ജീവിത വഴികൾ അന്വേഷിച്ചു യാത്ര പുറപ്പെട്ടു. വർഷങ്ങൾ കഴിഞ്ഞു യുവവാവായപ്പോഴാണ് ബഷീർ തിരിച്ചെത്തിയത്. തന്റെ നാടിനു വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം ചെയ്തു അറെസ്റ് വരിച്ചു ജയിൽ മോചിതനായപ്പോൾ തൊഴിലില്ലാതെ പട്ടിണിയിൽ .

ആരുടെയൊക്കെയോ സഹായത്തോടെ പലരാജ്യങ്ങളിലും ചെന്ന് എന്തൊക്കെയോ തൊഴിൽ ചെയ്തു. ജീവിതം ദുരിത പൂർണമായിരുന്നു. എന്നാൽ ഈ അനുഭവങ്ങളൊക്കെ ബഷീർ സാഹിത്യത്തിലാക്കി മാറ്റി. ആ അനുഭവങ്ങൾ വായിച്ച ഇന്ത്യൻ വായനക്കാർകു അത് വരെ ഇല്ലാത്ത വ്യത്യസ്തവും വിചിത്രവുമായ വായനയായി അത് മാറി.

ബഷീർ അതോടെ ഇന്ത്യൻ സാഹിത്യത്തിലെ legend ആയി മാറി ,,ബഷീർ കൃതികൾക്ക് ഇംഗ്ളീഷ് പരിഭാഷകൾ ഉണ്ടായി. എഡിൻബർഗ് യൂണിവേഴ്സിറ്റി യിലെ ഭാഷ ഗവേഷകൻ ഡോക്ടർ ആഷർ ബഷീറിനെ വന്നു കണ്ടു കൃതികൾ വിവർത്തനം ചെയ്തു.

ഇന്ത്യയിലും ലോകത്തിലെ മിക്കവാറും ഭാഷകളിൽ ബഷീർ കൃതികൾ വിവര്ത്തനം ചെയ്തിട്ടുണ്ട് ..കാലിക്കറ്റ് സർവകലാശാല ബഷീറിന് ഡോക്ടറേറ്റ് നൽകിയിട്ടുണ്ട് .. ഇന്ത്യ ഗവെർന്മെന്റിന്റെ എല്ലാ അവാര്ഡുകള്ക്കും ആദരവുകൾക്കും അർഹനായ ബഷീറിന്റെ നിരവധി കഥകൾ സിനിമയായിട്ടുണ്ട് ..

ബഷീറിന്റെ നോവലുകൾ എല്ലാം തന്നെ ഒന്നിനൊന്നു വ്യത്യസ്തമാണ് ..ഒരു ആടിനെ കേന്ദ്ര കഥാപാത്രമാക്കി പാത്തുമ്മയുടെ ആട് നോവൽ എഴുതി …ജയിൽ വാസം അനുഷ്ടിക്കേണ്ടി വന്നപ്പോൾ സ്ത്രീ ജയിലിനു പുരുഷ ജയിലിനുമിടയിലെ മതിലുകൾക്കു ഇരുവശവും തമ്മിൽ കാണാതെ പ്രണയിച്ച സ്വന്തം അനുഭവം മതിലുകൾ എന്ന നോവലാക്കി ..അത് പിന്നീട് സിനിമയായി വന്നപ്പോൾ ദേശിയ അവാർഡുകൾ ലഭിച്ചു .

പഴയകാല പ്രാമാണിക ജീവിതത്തെ പുതിയ കാലത്തിലെ ദരിദ്ര ജീവിതത്തിൽ ഓർമിച്ചു ജീവിക്കുന്ന ഒരു മുസ്ലിം സ്ത്രീയെ അടിസ്ഥാനമാക്കി എഴുതിയ ന്റുപ്പൂപ്പാക്കൊരാണ്ടാരുന്നു എന്ന നോവൽ കേരളീയ മുസ്ലിം സാമൂഹ്യസ്ഥിതിൽ വന്ന മാറ്റാതെ സൂചിപ്പിക്കുന്നു ..

ബഷീറിന്റെ ജീവിതവും പുസ്തകങ്ങളും ഇങ്ങനെ വിശദമാക്കുന്ന mazarath (tracks ) ഒരു ഇന്ത്യൻ എഴുത്തുകാരണയെയും സാഹിത്യത്തെയും കുറിച്ചുള്ള ആദ്യ അറബ് ഗ്രന്ഥമാണ് ,,അറബ് വയനാ ലോകത്തു പ്രശസ്തവും ഷാർജ സാംസകാരിക വകുപ്പ് പ്രസിദ്ധികരണവുമായ rafid ഇനോടൊപ്പമാണ് mazarath വിതരണം ചെയ്തത്,,,

ബഷീറിന്റെ ജീവചരിത്രത്തിനു പുറമെ ബഷീറിനെ കുറിച്ച് ബഷീറിന്റെ ഐരാവതങ്ങൾ എന്ന ഗ്രന്ഥം എഡിറ്റ് ചെയ്തിട്ടുണ്ട് ,,ഈ വെളിച്ചത്തിനു എന്തൊരു വെളിച്ചം എന്ന ഗ്രന്ഥാവും ഇ എം അഷ്‌റഫ് എഴുതിയിട്ടുണ്ട് ,, സിനിമയെ കുറിച്ച് നാല് ഗ്രന്ഥങ്ങളും അഞ്ചു ജീവചരിത്രവും എഴുതിയ അഷ്റഫിന് മികച്ച മാധ്യമ പ്രവർത്തകൻ മികച്ച ചലച്ചിത്ര ലേഖകൻ എന്നിവക്കു ഗവണ്മെന്റ് അവാർഡുകൾ ലഭിച്ചിട്ടുണ്ട് ..

ബഷീർ സാഹിത്യ ഗവേഷണത്തിന് ഇന്ത്യ ഗവെർന്മെണിന്റെ ജൂനിയർ ഫെല്ലോഷിപ്പും അഷ്‌റഫ് അര്ഹനായിട്ടുണ്ട് . എഴുത്തുകാരൻ എം മുകുന്ദന്റെ സാഹിത്യ രചനകൾ ആസ്പദമാക്കി ഇ എം അഷ്‌റഫ് രചനയും സംവിധാനവും നിർവഹിച്ച bonjour mayyazhi എന്ന ഷോർട് ഫിലിമിന് കേരള ഗവെർന്മെന്റിന്റെ മൂന്ന് അവാർഡുകൾ ലഭിച്ചു ,,

ലോക പ്രശസ്ത ഇന്ത്യൻ painter എം എഫ് ഹുസൈനെ കുറിച്ച് ഇ എം അഷ്‌റഫ് മലയാളത്തിലും ഇംഗ്ളീഷിലും എഴുതിയ ഗ്രന്ഥം ഷാർജ സാംസ്‌കാരിക വകുപ്പ് 2014 ഇൽ അറബ് ഭാഷയിൽ വിവർത്തനം ചെയ്തു പ്രസിദ്ധികരിച്ചിരുന്നു ..

ആ വർഷത്തെ ഏറ്റവും മികച്ച അറബ് ഗ്രന്ഥത്തിനുള്ള ഷാർജ ഗവെർന്മെണിന്റെ അവാർഡും അഷ്റഫിന് ലഭിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News