ബ്യാരിയ്ക്ക് ശേഷം ആദ്യ മലയാള സിനിമയുമായി സുവീരന്‍; ‘മഴയത്ത്’ 25 ന് തിയറ്ററുകളിലെത്തും

ദേശീയ പരസ്‌ക്കാരം നേടിയ ബ്യാരി യ്ക്ക് ശേഷം ആദ്യ മലയാള സിനിമയുമായി സംവിധായകന്‍ സുവീരന്‍. മഴയത്ത് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈ മാസം 25 ന് തിയറ്ററുകളിലെത്തും.

കുടുംബ പശ്ചാത്തലത്തില്‍ സംവിധായകന്‍ സുവീരന്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് മഴയത്ത്. 2011 ല്‍ പുറത്തിറങ്ങിയ ബ്യരി യ്ക്ക് ശേഷമുളള സുവീരന്റെ ആദ്യ മലയാള സിനിമ. ആനുകാലിക സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്നു പോകുന്ന ചിത്രത്തെ, ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത് സുവീരന്‍ പറഞ്ഞു.

തമിഴില്‍ നിരവധി വേഷങ്ങള്‍ ചെയ്ത നികേഷ് റാം ആണ് മഴയത്ത് ലെ നായകന്‍, അപര്‍ണ്ണാ ഗോപിനാഥ് നായികാ വേഷത്തിലെത്തുന്നു. മനോജ് കെ ജയന്‍, ശാന്തികൃഷ്ണ, നന്ദന വര്‍മ്മ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട. മലയാളത്തിലെ തന്റെ ആദ്യ സിനിമ സുവീരനൊപ്പം ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നികേഷ് റാം.

ഗോപീസുന്ദറിന്റെ സംഗീതത്തില്‍ വിജയ് യേശുദാസ് പാടിയ രണ്ട് ഗാനങ്ങളും ചിത്രത്തിലുണ്ട്. കണ്ണൂര്‍, വടകര, കുറ്റിയാടി എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ മഴയത്ത്, ഈ മാസം 25 ന് പ്രദര്‍ശനത്തിനെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News