കത്വ സംഭവം; പ്രതിഷേധങ്ങളെ വഴിതിരിച്ചുവിടാന്‍ നടന്ന ശ്രമം ജാഗ്രതയോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി

കത്വ സംഭവത്തിന് എതിരെയുള്ള രോഷം മുതലെടുക്കാന്‍ ചിലര്‍ ശ്രമിച്ചത് ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധങ്ങളെ വഴി തിരിച്ചുവിടാന്‍ നടന്ന ശ്രമം നാം ജാഗ്രതയോടെ കാണണം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടു പിടിക്കാന്‍ പോലീസിനായി .

യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തിയില്ലെങ്കില്‍ നാട് വലിയ അപകടത്തിലേക്ക് പോകുമായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് നടന്ന കാന്തപുരം വിഭാഗത്തിന്റെ കേരള മുസ്ലിം ജമാഅത്ത് ഉമറാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നത് ന്യൂനപക്ഷ പ്രീണനമല്ലെന്നും ചരിത്രപരമായി പിന്നോക്കം നില്‍ക്കുന്നവരെ മുന്നോട്ട് കൊണ്ടുവരാനുളള നടപടിയാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വെറുപ്പും അക്രമവും നടത്തുന്നവര്‍ മതങ്ങളേയും മതഗ്രന്ഥങ്ങഴും ഉദ്ധരിക്കുന്നുണ്ട്.

എല്ലാ മതങ്ങളിലും ഉളള സന്ദേശം പരസ്പര സ്‌നേഹവും സഹവര്‍ത്തിത്വവുമാണ്. വെറുപ്പും അക്രമവും വളര്‍ത്തുന്നവര്‍ ഇത് മറച്ച് വെക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ അധ്യക്ഷത വഹിച്ച ഉമറാ സമ്മേളനത്തില്‍ ജസ്റ്റിസ് സി കെ എ റഹീം മുഖ്യാതിഥി ആയിരുന്നു. എം എല്‍ എ മാരായ എ പ്രദീപ്കുമാര്‍, പി ടി എ റഹീം മതസംഘടനാ നേതാക്കള്‍ എന്നിവരും സംബന്ധിച്ചു.

മഹല്ല്, യൂണിറ്റ് തലങ്ങളിലെ വ്യാപാരി വ്യവസായി മേഖലകളില്‍ നിന്നും കാര്‍ഷിക – ഉദ്യോഗസ്ഥ രംഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 7500 പ്രതിനിധികളാണ് കോഴിക്കോട് സ്വപ്‌നനഗരിയില്‍ നടക്കുന്ന കേരള ഉമറാ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News