മാര്‍ക്സിന്‍റെ പ്രസക്തി വര്‍ധിച്ചുവരുന്നു; മുഖ്യമന്ത്രി പിണറായിയുടെ അനുസ്മരണകുറിപ്പ്

കാറല്‍മാര്‍ക്സിന്‍റെ 200 ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തിന്‍റെ പ്രസക്തി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി അനുസ്മരിച്ചത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍

മാര്‍ക്സിന്‍റെ ജനനത്തിന്‍റെ 200-ാം വാര്‍ഷികം ആണ്‌ ഇന്ന്‌. അദ്ദേഹത്തിന്റെ ജന്മവാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ മാര്‍ക്സിന്‍റെ പ്രസക്തി വര്‍ധിച്ചുവരുന്നതായാണ് നാം കാണുന്നത്.

അധ്വാനിക്കുന്ന മനുഷ്യര്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും ആ ചൂഷണത്തിന്‍റെ നെറുകയിലാണ് മുതലാളിത്തം നിലനില്‍ക്കുന്നതെന്നുമാണ് ‘മൂലധന’ത്തില്‍ മാര്‍ക്സ് പറഞ്ഞത്. തൊഴിലാളിയുടെ അധ്വാനശേഷിയെ ചൂഷണം ചെയ്യുന്ന അവസ്ഥ നിലനില്‍ക്കുന്ന കാലത്തോളം മാര്‍ക്സിന് പ്രസക്തിയുണ്ടാകും.

ചൂഷണരഹിതമായ ഒരു വ്യവസ്ഥിതി നിലവില്‍ വരുമ്പോഴും മാര്‍ക്സ് പ്രസക്തനായിത്തന്നെ തുടരും. മാര്‍ക്സിന്‍റെ പ്രവചനം സാക്ഷാല്‍ക്കരിച്ചു എന്ന നിലയ്ക്കായിരിക്കും അന്ന് അദ്ദേഹത്തിന്‍റെ പ്രസക്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News