പ്രസവത്തിന് ശേഷം ടെന്നീസ് ഉപേക്ഷിക്കുമോ; സാനിയയുടെ ഉത്തരമിതാ

പ്രസവശേഷം ടെന്നീസ് കോര്‍ട്ടിനോട് വിടപറയില്ലെന്ന് സാനിയ മിര്‍സ. 2020ലെ ഒളിമ്പിക്‌സില്‍ കളിക്കണമെന്ന ആഗ്രഹമുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ സാനിയ പറഞ്ഞു.

കാല്‍മുട്ടിലെ പരുക്കിനെ തുടര്‍ന്ന് ഒക്‌ടോബര്‍ പകുതി മുതല്‍ ടെന്നീസ് കോര്‍ട്ടിന് പുറത്താണ് സാനിയ. പരുക്കേറ്റ കാലത്താണ് കുട്ടിയെക്കുറിച്ചുള്ള ആലോചന സജീവമായതെന്നും സാനിയ അഭിമുഖത്തില്‍ പറഞ്ഞു.

പാക് ക്രിക്കറ്റര്‍ ഷൊയ്ബ് മാലിക്കിനെ വിവാഹം കഴിച്ച സാനിയയുടെ പ്രസവം അടുത്ത ഒക്‌ടോബറിലാണ്.

തിരിച്ചുവരിക എന്നതുതന്നെയാണ് എന്റെ പ്രധാന ലക്ഷ്യം. എന്നാല്‍, ഇപ്പോള്‍ ഗര്‍ഭസ്ഥശിശുവിന് തന്നെയാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനം.

എങ്കിലും കുട്ടിള്‍ക്ക് മുന്നില്‍ ഒരു മാതൃകയാവാനായി ടെന്നിസിലേയ്ക്ക് എനിക്ക് തിരിച്ചുവരണം. ഗര്‍ഭിണിയായതുകൊണ്ട് മാത്രം സ്വപ്നങ്ങള്‍ ഉപേക്ഷിക്കേണ്ടതില്ല എന്ന് അവര്‍ക്ക് കാണിച്ചുകൊടുക്കാന്‍.

ഗര്‍ഭധാരണം സ്ത്രീകളുടെ ജീവിതത്തിന്റെ ഭാഗമാണ് ജീവിതത്തില്‍ ഒന്നിനും ഒരു തടസമാവരുത്. കുടുംബം വലുതായി കഴിയുമ്പോള്‍ ടെന്നിസ് പിറകോട്ട് അടിക്കുന്നത് സ്വാഭാവികമാണ്. തിരിച്ചുവരാനും തിരിച്ചുവന്ന് കളിക്കാനും ഞാന്‍ ഇപ്പോഴും ചെറുപ്പമാണെന്നും സാനിയ വ്യക്തമാക്കി.

ശരീരഭാരം വര്‍ധിക്കുന്നത് ഗര്‍ഭധാരണത്തിന്റെ ഭാഗമാണ്. ആരോഗ്യമുള്ള ഒരു കുഞ്ഞ് ഉണ്ടാവുക എന്നതാണ് പ്രധാനകാര്യം. നിങ്ങള്‍ ഒരു സെലിബ്രിറ്റിയാണോ അല്ലയോ എന്നതല്ല കാര്യം. സ്ത്രീകള്‍ ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കണം. ഗര്‍ഭം ധരിക്കുമ്പോള്‍ ഭാരം കൂടുന്നത് സ്വാഭാവികമാണ്.

എന്റെ ഗര്‍ഭകാലം മുതലാക്കി ആര്‍ക്കെങ്കിലും ടെന്നീസിലെ എന്റെ സ്ഥാനം പിടിച്ചെടുക്കാവുന്നതേയുള്ളൂ. ഇന്നല്ലെങ്കില്‍ നാളെ ആരെങ്കിലും ഒരാള്‍ വരും. കാല്‍മുട്ടിലെ പരുക്കിനെ തുടര്‍ന്ന് ഒക്‌ടോബര്‍ പകുതി മുതല്‍ ടെന്നീസ് കോര്‍ട്ടിന് പുറത്തുള്ള സാനിയ അഭിമുഖത്തില്‍ പറഞ്ഞു.

ടോക്യോ ഒളിമ്പിക്‌സ് ഒരുപാട് അകലെയാണ്. ടെന്നിസ് താരം എന്ന നിലയില്‍ നാളെ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയണമെന്നുണ്ടാകും നമുക്ക്.

ഇന്നത്തെ നിലയില്‍ അത് കൈവരിക്കാവുന്നതേയുള്ളൂ. എന്നാല്‍, ജീവിതത്തില്‍ എന്താണ് സംഭവിക്കുക എന്ന് കണ്ടറിയണം. പ്രസവം കഴിഞ്ഞാല്‍ കളിക്കളത്തില്‍ എത്തുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്നും സാനിയ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here