‘ആ ചുംബനം, അതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ പുരസ്‌കാരം’; കണ്ണീരോടെ തുറന്നുപറഞ്ഞ് സുരാജ്

ലഭിച്ച ദേശീയ പുരസ്‌കാരത്തേക്കാള്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അച്ഛന്റെ നല്‍കിയ ചുംബനവും ആശ്ലേഷവുമാണെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്.

അടുത്തിടെ ഒരു അഭിമുഖത്തില്‍ സുരാജ് പറഞ്ഞത് ഇങ്ങനെ:

ദേശീയ പുരസ്‌കാരം വാങ്ങി വീട്ടിലേക്ക് ചെല്ലുമ്പോള്‍ നാട്ടുകാര്‍ എന്നെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ആളുകള്‍ രണ്ട് വരിയായി വഴിവക്കത്ത് നില്‍ക്കുന്നു.

എന്നെ കാണാനേ. എന്റെ കണ്ണു നിറഞ്ഞു. വീട്ടിലെത്തിയപ്പോ അയല്‍പക്കക്കാരും കൂട്ടുകാരും ബന്ധുക്കളും വരുന്നു. എന്നെ കെട്ടിപ്പിടിക്കുന്നു ഉമ്മയവയ്ക്കുന്നു.

ഞാന്‍ തിരഞ്ഞു. അച്ഛനെവിടെ? ഈ കാലംവരെ അച്ഛന്‍ എന്നെ മോനേന്നു വിളിച്ചിട്ടില്ല. ഉമ്മ വച്ചിട്ടില്ല. ഒന്നും പ്രകടിപ്പിക്കുന്ന സ്വഭാവകാരനല്ല. എനിക്കറിയാം.

പക്ഷേ അപ്രതീക്ഷിതമായി അച്ഛന്‍ മോനേ എന്ന് വിളിച്ച് കെട്ടിപ്പിടിച്ച് എനിക്കൊരു ഉമ്മ തന്നു. എനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരം. എനിക്ക് തോന്നി. ഒരു പുരസ്‌കാരത്തിനും ഇത്ര മധുരമില്ല.

അച്ഛന്‍ എന്റെ ഹീറോ ആണ്. അതിനുമപ്പുറം എനിക്ക് ഏറ്റവും ഇഷ്ടം അച്ഛനെയാണ്. അമ്മയെയും. മാതാ പിതാ ഗുരു ദൈവം. അത് കഴിഞ്ഞിട്ടേ ദൈവത്തിന് സ്ഥാനമുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News