‘ഇങ്ങനെയൊരു ഭരണാധികാരി രാജ്യത്തിന് അഭിമാനം’; മുഖ്യമന്ത്രി പിണറായി വിജയന്‍റെ പാദനമസ്കാരം ചെയ്യുന്നുവെന്ന് സൂര്യ

നീറ്റ് പരീക്ഷ എ‍ഴുതാനായി തമി‍ഴ് നാട്ടില്‍ നിന്നും കേരളത്തിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കേരള സര്‍ക്കാര്‍ ഒരുക്കിയ സൗകര്യങ്ങള്‍ക്കാണ് നന്ദി പറഞ്ഞ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യ.

മെയ് ആറിന് നടന്ന നീറ്റ് പരീക്ഷയക്ക് കേരളത്തിലെത്തിയ തമി‍ഴ്നാട് സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് അവശ്യമായ സഹായം നല്‍കുന്നതിന് ,സംസ്ഥാനത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍റുകളിലും സംസ്ഥാന സര്‍ക്കാര്‍ സഹായ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഇതിനു വേണ്ട നടപടികള്‍ ഏകോപിക്കാന്‍ നേരത്തെ തന്നെ ജില്ലാ കളക്ടര്‍മാര്‍ക്കും പൊലീസ് മേധാവികള്‍ക്കും മുഖ്യമന്ത്രി നിര്‍ദ്ദേശ്ശംവും നല്‍കി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഹെല്‍പ് ഡസ്കുകളും സേവനങ്ങളും ഏര്‍പ്പെടുത്തി.

റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഒരുക്കിയ സൗകര്യങ്ങള്‍ കുട്ടികള്‍ക്ക് സ്വന്തം നാടെന്ന തോന്നലുണ്ടാക്കി.

ഈ സൗകര്യങ്ങള്‍ ഒരുക്കിയ സര്‍ക്കാരിന് നന്ദി പറഞ്ഞ സൂര്യ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കന്‍ മുന്‍കൈയ്യെടുത്ത കേരളമുഖ്യമന്ത്രി പിണറായി വിജയന്റെ പദനമസ്‌കാരം ചെയ്യുന്നതായും പറഞ്ഞു. താരസംഘടയായ അമ്മയുടെ സ്റ്റേജ് ഷോയിലാണ് സൂര്യ മുഖ്യമന്ത്രിക്കും കേരള സര്‍ക്കാരിനും നന്ദി അര്‍പ്പിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News