ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ചൂടില്‍; എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. പകൽ 11ന് വരണാധികാരി എം വി സുരേഷ്‌കുമാറിനാണ് സമർപ്പിക്കുക.

രാവിലെ എട്ടിന് വെൺമണി ചാത്തൻ രക്തസാക്ഷി മണ്ഡപത്തിൽ സജി ചെറിയാൻ പുഷ്പാർച്ചന നടത്തും. പാണ്ടനാട്, ചെന്നിത്തല, പുലിയൂർ, ചെറിയനാട്, മാന്നാർ, ആല മേഖലകളിലെ രക്തസാക്ഷി, സ്മൃതി കുടീരങ്ങളിലും പുഷ്പാർച്ചന നടത്തും.

രാവിലെ പത്തോടെ വിവിധ മേഖലകളിൽനിന്നുള്ള പ്രവർത്തകരോടൊപ്പം മഠത്തുംപടിയിൽ അന്തരിച്ച എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തും.

അവിടെനിന്ന് എൽഡിഎഫ് പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് പത്രികാസമർപ്പണത്തിനെത്തുക. എൽഡിഎഫ് നേതാക്കൾ സ്ഥാനാർഥിയോടൊപ്പം ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News