പി.ഭാസ്കരന്‍ പ്രതിമ മാനവീയം വീഥിയിൽ അനാച്ഛാദനം ചെയ്തു

പ്രമുഖ കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ പി.ഭാസ്കരന്‍ മാഷിന്‍റെ പ്രതിമ അനാഛാദനം ചെയ്തു. തിരുവനന്തപുരത്തെ മാനവീയം വീഥിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രതിമ അനാഛാദനം ചെയ്തത്.

ചടങ്ങിൽ മന്ത്രി എകെ ബാലന്‍ ഡോ. കെജെ യേശുദാസ് തുടങ്ങി സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
പി.ഭാസ്കരന്‍ മാസ്റ്റര്‍ രചിച്ച ‘വയലാര്‍ ഗര്‍ജിക്കുന്നു’ എന്ന വിപ്ളവകവിതയുടെ ആലാപനത്തോടെയാണ് ഒൗപചാരിക ചടങ്ങിന് തുടക്കമായത്.

തിരുവനന്തപരത്തെ മാനവീയം വീഥിയിൽ നടന്ന ചടങ്ങിൽ നിരവധി ആളുകളാണ് പങ്കെടുത്തത്. ചടങ്ങിൽ ഭാസ്കരന്മാസ്റ്ററുടെ ശിൽപം നിര്‍മ്മിച്ച ശില്പി ജീവൻ തോമസിനെ ആദരിച്ചു. എല്ലാരും ചൊല്ലണ് എന്ന പി ഭാസ്‌കരൻ മാസ്റ്ററുടെ സ്മരണിക എ കെ ബാലൻ യേശുദാസിനു നൽകി പ്രകാശനം ചെയ്തു.

ഉജ്വലനായ വിപ്ലവകാരിയായിരുന്നു പി ബിഭാസ്കരൻ മാസ്റ്റർ. ഓർക്കുക വല്ലപ്പോഴും എന്നു കവിതയിലൂടെ പറഞ്ഞ മലയാളത്തിന്‍റെ പ്രിയ കവിയെ ഈ ശില്പത്തിലൂടെ എല്ലാവരും എക്കാലവും ഓർക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.

പിതൃതുല്യനാണ് ഭാസ്കരന്‍ മാസ്റ്റര്‍ എന്നും ഈ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് തന്‍റെ മഹാഭാഗ്യമാണെന്നു യേശുദാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here