വന്‍പ്രദര്‍ശന വിജയം നേടി ‘ബിടെക്’

ആസിഫ് അലി ചിത്രം ‘ബിടെക്’ വന്‍പ്രദര്‍ശന വിജയം നേടി തിയേറ്ററുകളില്‍ മുന്നേറുന്നു.

നവാഗതനായ മൃദുല്‍ നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സണ്‍ഡേ ഹോളിഡേയുടെ തകര്‍പ്പന്‍ വിജയത്തിനു ശേഷം മക്ട്രോ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ബി.ടെക്. യുവതാരനിരയാല്‍ സമ്പന്നമായ ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക.

ചിത്രത്തില്‍ രാഹുല്‍ രാജ് ഇണമിട്ട ഗാനങ്ങളും വന്‍ഹിറ്റാണ്.

സൈജു കുറുപ്പ്, നിരഞ്ജന, ശ്രീനാഥ് ഭാസി, ദീപക് പറമ്പോല്‍, അജുവര്‍ഗീസ്, അലന്‍സിയര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

സൗഹൃദത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് സാമൂഹ്യ പ്രസക്തി നിറഞ്ഞ വിഷയം കൈകാര്യം ചെയ്യുന്ന സിനിമയാണ് ബിടെക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News