‘എന്നെ സഹിച്ചതിന് നന്ദി’; ആദിയെക്കുറിച്ച് ആദ്യമായി മനസ് തുറന്ന് പ്രണവ്

ആദ്യ സിനിമയായ ‘ആദി’ 100ാം ദിവസത്തിലേക്ക് കടന്നതിന്റെ ആഘോഷ വേളയില്‍ സിനിമയെക്കുറിച്ച് മനസ് തുറന്ന് പ്രണവ് മോഹന്‍ലാല്‍.

പാര്‍ക്കാര്‍ അഭ്യാസത്തിലൂടെ ആരാധക മനം കീഴടക്കിയപ്പോഴും പൊതുവേദികളിലോ അഭിമുഖങ്ങളിലോ തലകാണിക്കാന്‍ ഒരുങ്ങാതിരുന്ന പ്രണവ് ഇതാദ്യമായാണ് ഒരു പൊതുവേദിയില്‍ തന്റെ സിനിമയെക്കുറിച്ച് സംസാരിക്കുന്നത്.

മോഹന്‍ലാല്‍ എന്ന മലയാളക്കരയുടെ പ്രിയതാരത്തിന്റെ മകനായായിരുന്നില്ല പ്രണവ് വേദിയിലെത്തിയത്. മറിച്ച് അച്ഛനെ മലയാളത്തിന് പ്രിയങ്കരനാക്കിയ വിനയ പൂര്‍ണമായ പെരുമാറ്റത്തോടെയായിരുന്നു.

രണ്ടര മണിക്കൂര്‍ തന്റെ മുഖം സ്‌ക്രീനില്‍ സഹിച്ചതിന് നന്ദി എന്നാണ് പ്രണവ് ആദിയെക്കുറിച്ച് സംസാരിച്ചത്. ആദി എന്ന സിനിമ ഒരു വലിയ കൂട്ടായ്മയുടെ വിജയമായിരുന്നു എന്നും അത്തരത്തിലൊരു ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് കൊണ്ടാണ് അനായാസം ആദിയെ വെള്ളിത്തിരയില്‍ ഫലിപ്പിക്കാന്‍ സാധിച്ചതെന്നും പ്രണവ് പറഞ്ഞു.

താരപുത്രന്‍ ആദ്യമായി തന്റെ സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ വേദി ഒന്നടങ്കം കയ്യടിച്ചു. അപ്പോഴും മലയാളത്തിന്റെ സൂപ്പര്‍താരത്തിന്റെ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരിയായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ ഒരു ചെറു പുഞ്ചിരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here