ഷാരൂഖിനെയും കജോളിനെയും പോലെ പ്രിയവാര്യറും റോഷനും; ആരാധകരെ ആവേശത്തിലാക്കി പ്രിയതാരങ്ങളുടെ തകര്‍പ്പന്‍ ഡാന്‍സ്; വീഡിയോ തരംഗം

ഒമര്‍ ലുലു സംവിധാനം ചെയ്ത ഇനിയും പുറത്തിറങ്ങാത്ത ‘ഒരു അഡാറ് ലവ്’ എന്ന സിനിമയിലെ കണ്ണിറുക്കല്‍ കൊണ്ട് മലയാളത്തിലും ബോളിവുഡിലും മാത്രമല്ല, ഇന്ത്യയ്ക്കു പുറത്തും ഹിറ്റായ താരമാണ് പ്രിയ വാര്യര്‍. ദിവസങ്ങള്‍ക്കുള്ളിലാണ് സൂപ്പര്‍സ്റ്റാറുകളെ പോലും കടത്തിവെട്ടി ഇന്റര്‍നെറ്റില്‍ പ്രിയ താരമായത്.

പ്രിയയ്ക്കൊപ്പം ചിത്രത്തില്‍ അഭിനയിച്ച റോഷനും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇരുവരുടേയും ഡബ്മാഷുകളും, പാട്ടും, നൃത്തവുമെല്ലാം സോഷ്യല്‍ മീഡിയ ഏറെ ആഘോഷിച്ചു. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും നൃത്തച്ചുവടുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇരുവരും.

ഇത്തവണ ബോളിവുഡിന്റെ എക്കാലത്തെയും മികച്ച പ്രണയ ജോഡികളായ ഷാരൂഖ് ഖാനും കജോളും തകര്‍ത്തഭിനയിച്ച ‘കഭി ഖുഷി കഭി ഗം’ എന്ന ചിത്രത്തിലെ ‘സൂരജ് ഹുവാ’ എന്ന എന്ന ഗാനത്തിനാണ് ഇരുവരും ചുവടുകള്‍ വച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News