രണ്ടുമുറി ​കെട്ടിടത്തിൽ തുടങ്ങിയ വിപ്ലവം; ഫ്ലിപ്കാര്‍ട്ട് ഇനി വാള്‍മാര്‍ട്ടിന് സ്വന്തം; കടമ്പകള്‍ എല്ലാം പൂര്‍ത്തിയായി

ബെംഗളൂരു: ഇന്ത്യന്‍ ഓൺലൈൻ മാർക്കറ്റിൽ വിപ്ലവം സൃഷ്​ടിച്ച ഫ്ലിപ്​കാർട്ടിനെ അമേരിക്കന്‍​ കമ്പനി വാൾമാർട്ട്​ ഏറ്റെടുത്തു. ഫ്ലിപ്പ്കാർട്ടിന്റെ 77 ശതമാനം ഓഹരികളാണ് വാൾമാർട്ട് സ്വന്തമാക്കിയത്. 20 ബില്യൺ ഡോളറിനാണ് (ഏദേശം 101017 കോടി രൂപയ്&ക്ക്) ഏറ്റെടുക്കൽ എന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ഫ്ലിപ്കാര്‍ട്ടിലെ ഏറ്റവും കൂടുതല്‍ ഓഹരികളുളള സോഫ്റ്റ് ബാങ്ക് സ്ഥാപകന്‍ മസയോഷി സണ്‍ ഇത് സംബന്ധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ബെംഗളൂരു അടിസ്ഥാനമായുള്ള കമ്പനിയില്‍ 23 ശതമാനം ഓഹരി പങ്കാളിത്തമായിരുന്നു സോഫ്റ്റ് ബാങ്കിനുണ്ടായിരുന്നത്.

വാൾമാർട്ട്​ ഫ്ലിപ്​കാർട്ടിനെ സ്വന്തമാക്കിയതോടെ സ്ഥാപകനും ചെയർമാനുമായ സച്ചിൻ ബൻസാൽ സ്ഥാനം രാജിവയ്ക്കും.

2007 ൽ ബെംഗളൂരുവി​ലെ രണ്ടുമുറി ​കെട്ടിടത്തിൽ സുഹൃത്തായ ബിന്നി ബൻസാലിനൊപ്പം തുടങ്ങിയ സംരംഭമാണ് കോടികളുടെ വ്യാപാരം നടക്കുന്ന ഭീമൻ ഓണ്‍ലൈന്‍ ശൃംഖലയായി വളർന്നത്​.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News