വായ്നാറ്റം അലട്ടുന്നവരെ; ഇതിലും മികച്ച പ്രതിവിധി സ്വപ്നങ്ങളിലും ഉണ്ടാകില്ല

മനുഷ്യരെ നലയ്ക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്താണ്.? മിക്കവരുടെയും ഉത്തരം വായ്നാറ്റം എന്നതു തന്നെയായിരിക്കും. വായ്നാറ്റം മൂലം ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ പോലും ക‍ഴിയാത്തവര്‍ നമുക്കിടയിലുണ്ട്.

പയോറിയ, മോണരോഗങ്ങള്‍, ദന്തക്ഷയം, പല്ലുകള്‍ക്കുള്ള തേയ്മാനം, പല്ലുകളില്‍ കട്ടപിടിച്ചുണ്ടാകുന്ന കൊഴുപ്പ്, വായിലുണ്ടാകുന്ന വ്രണങ്ങള്‍ എന്നിങ്ങനെ വായ്നാറ്റത്തിനുള്ള കാരണങ്ങള്‍ പലതാണ്. മറ്റേതൊരു പ്രശ്നത്തെയും പോലെ ഇതും ഒന്നു ശ്രദ്ധിച്ചാല്‍ മാറ്റാവുന്നതേയുള്ളൂ.

നിത്യജീവിതത്തില്‍ ചെറുനാരങ്ങ ഉപയോഗിക്കുന്ന നമുക്ക് അതിന്‍റെ ഗുണങ്ങള്‍ അറിയില്ല എന്നു വേണം കരുതാന്‍. ചെറുനാരങ്ങയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി, ധാതുലവണങ്ങള്‍, സിട്രിക്ക് അമ്ലം, വിറ്റാമിന്‍ ബി, പൊട്ടാഷ് എന്നിവ വായ്ക്കകത്ത് അമിതമായി ഉത്പാദിപ്പിക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നു. ഇതിലൂടെ വായ്നാറ്റം ഇല്ലാതാകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News