മിഡില്‍ ഈസ്റ്റിലെ നൂറ് ഇന്ത്യൻ വ്യവസായികളില്‍ ഒന്നാമന്‍ എം.എ.യൂസഫലി; പട്ടിക പുറത്തു വിട്ട് ഫോബ്സ്

മിഡില്‍ ഈസ്റ്റിലെ നൂറ് ഇന്ത്യൻ വ്യവസായികളുടെ പട്ടിക ഫോബ്സ് പുറത്തുവിട്ടു. 500 കോടി ഡോളറിന്റെ ആസ്തിയുള്ള ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എം.എ.യൂസഫലിയാണ് ഒന്നാമത്.

360 കോടി ഡോളറിന്റെ ആസ്തിയുമായി എൻഎംസി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഡോ. ബി.ആർ.ഷെട്ടി
രണ്ടാമതും 350 കോടി ഡോളറിന്റെ ആസ്തിയുമായി ആർ.പി.ഗ്രൂപ്പ് എംഡി രവി പിള്ള മൂന്നാമതുമാണ്.

ഫോര്‍ബ്സ് പട്ടികയില്‍ വിപിഎസ് ഹെൽത്ത് കെയർ സ്ഥാപകനും എംഡിയുമായ ഡോ: ഷംഷീർ വയലിൽ ആറാം സ്ഥാനത്തും ജോയ് ആലുക്കാസ് ഗ്രൂപ്പ് എംഡി: ജോയ് ആലുക്കാസ് എഴാം സ്ഥാനത്തും ഡിഎം ഹെൽത്ത് കെയർ എംഡിയും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ എട്ടാം സ്ഥാനത്തുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News