ഇപ്പോള്‍ മുതല്‍ ഞാനൊരു ഡിക്യു ഫാന്‍; മഹാനടി കിടിലന്‍; അഭിനന്ദനങ്ങളുമായി രൗജമൗലി

താരപുത്രനെന്ന ലേബലില്‍ ഒതുങ്ങി നില്‍ക്കാതെ സ്വന്തം കഴിവിലൂടെ സിനിമയില്‍ വ്യക്തമായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്, ദുല്‍ക്കര്‍ സല്‍മാന്‍. ഇപ്പോഴിതാ, മലയാളവും തമിഴും കടന്ന് അങ്ങ് തെലുങ്കില്‍ മിന്നുംതാരമായി തിളങ്ങുകയാണ് മലയാളത്തിന്റെ സ്വന്തം ഡിക്യു.

ദുല്‍ഖറും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന തെലുങ്കു ചിത്രം മഹാനടി തെലുങ്കില്‍ വന്‍ഹിറ്റായി മുന്നേറുകയാണ്. ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനം കണ്ട്, ബാഹുബലി സംവിധായകന്‍ രാജമൗലി വരെ അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.

രൗജമൗലി പറയുന്നത് ഇങ്ങനെ: ദുല്‍ഖര്‍ എന്റെ ഹൃദയം കീഴടക്കി, ഇപ്പോള്‍ മുതല്‍ ഞാനൊരു ദുല്‍ഖര്‍ ഫാനാണ്.

കീര്‍ത്തിയുടെ പ്രകടനം ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.

തമിഴിലും തെലുങ്കിലുമായി ഒരുക്കിയ മഹാനടിയില്‍ ഇതുവരെ കാണാത്ത ലുക്കിലാണ് ഡിക്യു. നേര്‍ത്ത മീശയും വെട്ടിയൊതുക്കിയ ചുരുണ്ട മുടിയുമായി ദുല്‍ക്കറിന്റെ പഴയകാല ലുക്ക് ശ്രദ്ധ നേടുകയാണ്.

പഴയകാല നടി സാവിത്രിയുടെ ജീവിത കഥയെ അടിസ്ഥാനമാക്കിയുളള ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് സാവിത്രിയെ അവതരിപ്പിക്കുന്നത്.

ജമിനി ഗണേശനായാണ് ചിത്രത്തില്‍ ദുല്‍ഖര്‍ വേഷമിടുന്നത്. വൈജയന്തി മൂവീസിന്‍െ ബാനറില്‍ സ്വപ്ന ദത്ത് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നാഗ് അശ്വിനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News