മമത ബാനര്‍ജിക്ക് കനത്തതിരിച്ചടി; എതിരില്ലാതെ മത്സരിക്കുന്നവരുടെ ഫലം പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശം

ദില്ലി: പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ മത്സരിക്കുന്നവരുടെ ഫലം പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് പോളിങ് സുതാര്യമായി നടത്താനും കോടതി നിര്‍ദ്ദേശിച്ചു.

എതിര്‍ പാര്‍ട്ടിയില്‍ പെട്ടവരെ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍പോലും അനുവദിക്കാതെ മര്‍ദ്ദിച്ചൊതുക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി മമതയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയായി കോടതി ഉത്തരവ്.

ബംഗാളില്‍ 20076 സീറ്റുകളിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ലാത്ത സാഹചര്യത്തിലാണ് കോടതി ഉത്തരവ്. ഇ മെയിലില്‍ ലഭിച്ച നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കരുതെന്നും നിര്‍ദ്ദേശിച്ചു.

നാമനിര്‍ദ്ദേശ പത്രിക നല്‍കാനെത്തിയ നിരവധി സിപിഐഎം പ്രവര്‍ത്തകരെ ക്രൂരമായാണ് മര്‍ദ്ദിച്ചിരുന്നത്. സിപിഐഎം ഓഫീസുകള്‍ പലതും തീവെച്ചും ജനങ്ങളെ മര്‍ദ്ദിച്ചും ഭീകരത സൃഷ്ടിച്ചാണ് മത്സരിക്കാനെത്തുന്നവരെ തിരിച്ചോടിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here