ചെങ്ങന്നൂരില്‍ പ്രചാരണരംഗത്ത് സജീവമായി മന്ത്രിമാരും

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് 18 ദിവസം ബാക്കി നില്‍ക്കെ മണ്ഡലത്തില്‍ മന്ത്രിമാരും സജീവമായി. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസും, ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കുമാണ് സജി ചെറിയാന് വേണ്ടി ഇന്ന് മണ്ഡലത്തില്‍ വോട്ടഭ്യര്‍ഥിച്ചു സജീവമായി ഉണ്ടായിരുന്നത്.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് ഇനി 18 നാള്‍ മാത്രമാണ് ബാക്കി ഉള്ളത്. അതുകൊണ്ട് തന്നെ ഓരോ സ്ഥാനാര്‍ത്ഥികളും വളരെ സജീവമായി തന്നെ വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ധിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അടുത്തതോടെ മന്ത്രിമാരടക്കമുള്ള നേതാക്കളും മണ്ഡലത്തില്‍ സജീവമായി.

ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് രാവിലെ മുതല്‍ തന്നെ മണ്ഡലത്തില്‍ ഉണ്ടായിരുന്നു. ചെറിയ ചില യോഗങ്ങളിലും പിന്നെ ഭവന സന്ദര്‍ശനങ്ങള്‍ നടത്തിയും സജി ചെറിയാന് വേണ്ടി വോട്ടഭ്യര്‍ഥിച്ചു. തികഞ്ഞ ആത്മവിശ്വാസമാണ് മാത്യു ടി തോമസ് പ്രകടിപ്പിച്ചത്. കെകെ രാമചന്ദ്രന്‍ നായര്‍ക്ക് ലഭിച്ച ഭൂരിപക്ഷത്തില്‍ കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സജി ചെറിയാന്‍ ജയിക്കുമെന്ന് മാത്യു ടി തോമസ് പറഞ്ഞു.

ഉച്ചയോടെയാണ് ധനകാര്യ മന്ത്രി തോമസ് ഐസക്ക് മണ്ഡലത്തില്‍ എത്തിയത്. അദ്ദേഹവും മണ്ഡലത്തിലെ പ്രധാന വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ഭവന സന്ദര്‍ശനം നടത്തി വോട്ടഭ്യര്‍ഥിച്ചു.

വോട്ടെടുപ്പിന് ദിവസങ്ങള്‍ അടുത്തതോടെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മണ്ഡലത്തില്‍ പ്രചാരണ രംഗത്തു സജീവമായുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel