‘അല്ലു അര്‍ജ്ജുന്‍ സിനിമ കണ്ട് തലവേദന സഹിക്കാന്‍ വയ്യ’; വിമര്‍ശനം നടത്തിയ യുവതിക്ക് നേരെ അല്ലു ഫാന്‍സിന്റെ ബലാത്സംഗ ഭീഷണി

തിരുവനന്തപുരം: അല്ലു അര്‍ജുന്റെ പുതിയ ചിത്രത്തെ വിമര്‍ശിച്ച സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ആരാധകരുടെ ബലാത്സംഗ ഭീഷണിയും അസഭ്യവര്‍ഷവും.

അല്ലുവിന്റെ എന്റെ പേര് സൂര്യ എന്റെ നാട് ഇന്ത്യ എന്ന സിനിമക്കെതിരെ മാധ്യമപ്രവര്‍ത്തക അപര്‍ണ പ്രശാന്തിയാണ് ഫേസ്ബുക്കിലൂടെ പരാമര്‍ശം നടത്തിയത്.

അല്ലു അര്‍ജുന്റെ ഡബ്ബിങ് പടം കണ്ടു തലവേദന സഹിക്കാന്‍ വയ്യാതെ ഓടിപ്പോവാന്‍ നോക്കുമ്പോ മഴയത്ത് തീയറ്ററില്‍ പോസ്റ്റ് ആവുന്നതിനേക്കാള്‍ വലിയ ദ്രാവിഡുണ്ടോ’ എന്നായിരുന്നു പോസ്റ്റ്. ഇതിനെതിരെയാണ് അല്ലു ഫാന്‍സ് തെറിയഭിഷേകം നടത്തുന്നത്.

ഫേസ്ബുക്കിലൂടെ ബലാത്സംഗ ഭീഷണിയും ഉയര്‍ന്നതോടെ, അപര്‍ണ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. ബലാത്സംഗ ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയവരുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് അപര്‍ണ പരാതി നല്‍കിയത്.


സംഭവത്തെക്കുറിച്ച് അപര്‍ണ പറയുന്നത് ഇങ്ങനെ:

ഒട്ടും വൈകാരികതയോടെ എഴുതുന്ന പോസ്റ്റ് അല്ല..

നാല് വർഷത്തോളമായി സിനിമാ കുറിപ്പുകൾ എഴുതുന്നത് കൊണ്ട് തെറി വിളികൾ കേൾക്കുന്നത് ആദ്യമായല്ല. പക്ഷെ ഒരു തമാശ വാചകത്തിലെ ഒറ്റ വരിക്കു കിട്ടിയ കമന്റുകളിൽ ചിലതു താഴെ കൊടുക്കുന്നു..

റേപ്പ്ത്രെട്ടുകളും മറ്റു ഭീഷണികളും കേട്ടാൽ അറക്കുന്ന തെറികളും ഉണ്ട്. ഇതൊക്കെ കേൾക്കാൻ എന്നെ പോലുള്ളവർ ബാധ്യസ്ഥ ആണെന്ന് കരുതുന്നവരോടല്ല..ഞാനോ ആരോ ആവട്ടെ ,പഠിച്എല്ലാ റേപ് ഫാന്റസികളും നിറക്കാൻ ഉള്ള മൈതാനം ആണ് അഭിപ്രായം പറയുന്ന പെൺ പ്രൊഫൈലുകൾ എന്ന് കരുതുന്നവർക്കെതിരെ പറ്റാവുന്ന എല്ലാ ഊർജവും എടുത്ത് പ്രതികരിക്കും..

അങ്ങനെ ഉള്ള സമാന ഹൃദയരോട് സംവദിക്കാൻ മാത്രമാണു ഈ പോസ്റ്റ്, അങ്ങനെ പ്രതികരിക്കാൻ ഇനി ഒരാൾക്ക് ധൈര്യമുണ്ടാവുക എന്നത് മാത്രമാണ് ലക്‌ഷ്യം..സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്.തുടർ നടപടികൾ അന്വേഷിച്ചു വരുന്നു..

മുഖമില്ലാതെ “മെസ് ” ഡയലോഗുകൾ അടിക്കുന്നവർക്കു സ്വന്തം പ്രൊഫൈലിൽ നിന്ന് “കമന്റ്‌ ഇടാൻ ഉള്ള “” തന്റേടം” “അല്ലു ഏട്ടൻ” തരാത്തത് കഷ്ടമായി പോയി..

പിന്നെ സ്ത്രീകളെ തൊടുന്നത് കണ്ടു ഇടപെട്ടു തല്ലി തോൽപിച്ച അങ്ങേരെ നിങ്ങൾ ചങ്കിലാ കൊണ്ട് നടക്കണേ എന്ന് മനസിലായി മാപ്പ് അപേക്ഷിച്ചു പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെടുന്ന നിഷ്കളങ്കരും അല്ലാത്തവരും ആയ എല്ലാവരോടും,

എനിക്ക് ആ സിനിമ ഇഷ്ടമായില്ല,ഒട്ടും ഇഷ്ടമായില്ലെന്നു മാത്രമല്ല കണ്ടിട്ട് തലവേദന സഹിക്കാനും പറ്റിയില്ല..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News