പെരുംനുണയന്‍ മോദി; മൂന്നു നുണകളെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ മോദി ആവര്‍ത്തിച്ച പെരുംനുണകളെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ.

മോദിയുടെ പ്രസംഗം കേള്‍ക്കുന്നത് ചരിത്രം, ഭൗതികശാസ്ത്രം, സാഹിത്യം തുടങ്ങി വിവിധ വിഷയങ്ങളില്‍ നിങ്ങള്‍ക്കുള്ള അറിവിന് ഹാനീകരം എന്ന മുന്നറിയിപ്പോടെയാണ് നവനീത് എന്ന യുവാവിന്റെ കുറിപ്പ്.

അത് ഇങ്ങനെ:

Statutory Warning:

Listening to Narendra Modi’s speeches can be harmful for your knowledge of history, science, sociology, philosophy, economics, literature and mathematics.

കർണാടക തെരെഞ്ഞെടുപ്പ് റാലികളിൽ മോഡിയുടെ ഏറ്റവും ശ്രദ്ധേയമായ 3 നുണകൾ. സംഘപരിവാർ പ്രവർത്തക ശൈലി കൃത്യമായി പുറത്താകുന്നത് കാണുക.

Modi’s lie 1: ” രാഷ്ട്രീയ തടവുകാരായി അംഗീകരിക്കാതെ തൂക്കുമരം കാത്ത് തടവറയിൽ കിടന്ന ഭഗത് സിംഗിനെ ജവഹർലാൽ നെഹ്രു സന്ദർശിച്ചില്ല ”

Truth : ജയിലിൽ തടവുകാരുടെ സൌകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഭഗത് സിംഗും ഭുവനേശ്വർ ദത്തുമടക്കമുള്ളവർ നിരാഹാരസമരം ആരംഭിച്ചപ്പോൾ 1929 ആഗസ്റ്റ് എട്ടിന് നെഹ്റു അവരെ ജയിലിൽ സന്ദർശിച്ചു. അനുഭവത്തെ തന്റെ ആത്മകഥയിൽ അദ്ദേഹം വിവരിച്ചിട്ടുണ്ട്.

Modi’s lie2 : 1948ൽ പാകിസ്താനുമായി യുദ്ധം ജയിപ്പിച്ചത് ജനറൽ തിമ്മയ്യയുടെ നേതൃത്വത്തിലായിരുന്നു. അതിനുശേഷം അദ്ദേഹത്തെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്രുവും പ്രതിരോധ മന്ത്രിയായിരുന്ന കൃഷ്ണമേനോനും തുടർച്ചയായി അവഹേളിച്ചു. അപമാനിതനായ ജനറൽ തിമ്മയ്യ രാജിവെച്ചു.

Truth: ജനറൽ തിമ്മയ്യ കരസേനാ മേധാവിയായത് 1957ൽ. 1961വരെ ആ പദവിയിൽ തുടർന്നു. ഈ ഉദ്യോഗസ്ഥൻ 1948 ൽ രാജിവെച്ചുപോയി എന്നാണ് മോഡി പറയുന്നത്. 1948 യുദ്ധാനന്തരം അദ്ദേഹത്തെ ഐക്യരാഷ്ട്രസഭയുടെ കൊറിയയിലെ പുനരധിവാസ കമ്മിഷന്റെ ചെയർമാനായി സർക്കാർ നിയോഗിക്കുകയും ചെയ്തു.

Modi’s lie 3: ” 1962ലെ ചൈനാ യുദ്ധത്തിന് നേതൃത്വം നൽകിയ ജനറൽ കരിയപ്പയെ ജവഹർ ലാൽ നെഹ്രു അവഹേളിച്ചു.”

Truth : ജനറൽ കരിയപ്പ 1953ൽ സർവീസിൽ നിന്ന് വിരമിച്ചു!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel