വിസ്മയം തീര്‍ക്കാന്‍, ഹൃദയ തുടിപ്പായി മാറാന്‍ ‘അബ്രഹാമിന്റെ സന്തതികള്‍’; നാലാം പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍ – Kairalinewsonline.com
ArtCafe

വിസ്മയം തീര്‍ക്കാന്‍, ഹൃദയ തുടിപ്പായി മാറാന്‍ ‘അബ്രഹാമിന്റെ സന്തതികള്‍’; നാലാം പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍

ഡെറിക് എബ്രഹാം എന്ന അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ വേഷത്തിലാണ് മമ്മൂക്ക ചിത്രത്തിലെത്തുന്നത്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ‘അബ്രഹാമിന്റെ സന്തതികള്‍’ സിനിമയുടെ നാലാമത്തെ പോസ്റ്റര്‍ റിലീസ് ചെയ്തു. മമ്മൂട്ടിയുടെ മുഖത്തിന് നേരെ തോക്കു ചൂണ്ടിയ രീതിയിലാണ് പോസ്റ്റര്‍.

ഫേസ്ബുക്കിലൂടെ മമ്മൂട്ടി തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. മുന്‍പ് ഇറങ്ങിയ പോസ്റ്ററുകളെ പോലെ ഇതും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഡെറിക് എബ്രഹാം എന്ന അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ വേഷത്തിലാണ് മമ്മൂക്ക ചിത്രത്തിലെത്തുന്നത്.

കനിഹയാണ് നായിക. സിദ്ദീഖ്, രഞ്ജി പണിക്കര്‍, അന്‍സണ്‍ പോള്‍, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹനീഫ് അദനിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിര്‍മാണം ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സാണ്.

To Top