അച്ഛന്‍റെ ജീവനും കെെയ്യില്‍ പിടിച്ച് ഏ‍ഴു വയസ്സുകാരി ആശുപത്രിയില്‍ നിന്നത് മണിക്കൂറോളം; കരളലിയിക്കും ഈ ദൃശ്യങ്ങള്‍

ഔറംഗാബാദ്: അച്ഛന്‍റെ ജീവനും കെെയ്യില്‍ പിടിച്ച് ഏ‍ഴു വയസ്സുകാരി ആശുപത്രിയില്‍ നിന്നത്, രണ്ട് മണിക്കൂറോളം .

മഹാരാഷ്ട്രയിലെ  ഔറംഗാബാദിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് അച്ഛന്റെ ജീവന്‍ രക്ഷിക്കാന്‍ ഗ്ലൂക്കോസ് കുപ്പിയുമായി  കൊച്ചു പെണ്‍കുട്ടി  ഒന്നിരിക്കുകപോലും ചെയ്യാതെ ഗ്ലൂക്കോസ് കുപ്പിയുമായി നിന്നത്.  അചഛന്‍റെ ചികിത്സയ്ക്കായി എത്തിയതായിരുന്നു, പെണ്‍കുട്ടി.

സംഭവം ഇങ്ങനെ 

ആശുപത്രിയില്‍ അച്ഛന്‍  ഏകനാഥ് ഗാവേലിക്കൊപ്പം  എത്തിയതായിരുന്നു, ആ  പെണ്‍കുട്ടി.  ശസ്ത്രക്രിയ പൂര്‍ത്തിയായതിന് ശേഷം ഗാവേലിയെ വാര്‍ഡിലേയ്ക്ക് മാറ്റി.

ആ സമയത്താണ് ,  ഡോക്ടര്‍ ആ പെണ്‍കുട്ടിയെ  രണ്ട് മണിക്കൂറോളം ഗ്ലൂക്കോസ് കുപ്പി ഉയര്‍ത്തിപിടിപ്പിച്ചത്. ഡ്രിപ്പ് സ്റ്റാന്റ് ഇല്ലെന്നതായിരുന്നു കാരണം.

അച്ഛന്‍റെ ജീവന്‍ രക്ഷിക്കാനായതിനാല്‍ പെമ്കകുട്ടി യാതൊരു  എതിര്‍പ്പുമില്ലാതെ, നില്‍ക്കുകയായിരുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായതോടെയാണ് ഇക്കാര്യം പുറത്തായത്.

എന്നാല്‍, സംഭവിച്ചത്  അതല്ലെന്നും,  വാര്‍ഡില്‍  വെച്ച്  ആരോ  ഗ്ലൂക്കോസ് കുപ്പി കൊടുത്ത്  ചിത്രമെടുക്കുകയായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News