ആതുരസേവന മേഖല പുരോഗമിച്ചപ്പോഴും മാലാഖമാരുടെ ജീവിതം അന്നും ഇന്നും എന്നും ഒന്നുതന്നെ

വേദനിക്കുന്ന രോഗികളിലേക്ക് ആശ്വാസത്തിെന്റ പ്രഭ പകരുന്നവരാണ് നഴ്‌സുമാര്‍.

ആതുര സേവന രംഗത്തെ വെള്ളരിപ്രാവുകളോടുള്ള ആദരസൂചകമായി ഇന്ന് ലോകമെമ്പാടും നഴ്‌സസ് ദിനം ആചരിക്കുന്നു. ആധുനിക നേഴ്‌സിങ്ങിന്റെ കുലപതിയായ ഫ്‌ലാറന്‍സ് നൈറ്റിങഗേലിന്റെ ജന്മദിനമാണ് നഴ്‌സസ് ദിനമായി ആചരിക്കുന്നത്.

റഷ്യന്‍ അധിനിവേശ കാലത്ത്, തുര്‍ക്കിയില്‍ യുദ്ധത്തിന്റെ കൊടുമ്പിരിയിലും കോളറ പോലുള്ള മഹാമാരികളുടെ പിടിയിലകപ്പെട്ട മനുഷ്യരെ വിശ്രമമെന്തന്നറിയാതെ ശുശ്രൂഷിച്ച ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തത് കാരുണ്യത്തിന്റെ അടയാളങ്ങളാണ്.

തുര്‍ക്കിയിലെ തെരുവുകളില്‍ മലീമസമായി കിടന്നിരുന്ന സൈനികരെ ശുശ്രൂഷിക്കാന്‍ രാവും പകലും ഒരു പോലെ അദ്ധ്വാനിച്ച ആ മാലാഖയെ വിളക്കേന്തിയ വനിതയെന്ന് ലോകം വിളിച്ചു.

മനുഷ്യര്‍ക്ക് താങ്ങും തണലുമേകിയും ഔഷധത്തിനൊപ്പം സ്‌നേഹവും കാരുണ്യവും ചാലിച്ചും വെള്ള പറവകളുടെ ദൗത്യം തലമുറകള്‍ കൈമാറി ഇന്നും തുടരുകയാണ്.

അതെ , രോഗികള്‍ക്ക് ആവശ്യമുള്ളത് മരുന്നല്ല, സ്‌നേഹ സദൃശ്യമായ ഒരു തലോടല്‍ ആണെന്ന് ഒരിക്കലെങ്കിലും ആശുപത്രി കിടക്കയില്‍ കിടന്നിട്ടുള്ളവര്‍ക്ക് അറിയാം.

എന്നാല്‍ സാന്ത്വനത്തിെന്റ മരുപ്പച്ച നല്‍കുന്ന ഇവര്‍ ജീവിതം തന്നെ ആതുരസേവനത്തിനായി മാറ്റി വെച്ചിരിക്കുകയാണെന്നത് അധികം ആരം ഓര്‍ക്കാറില്ല.

ആധുനികമായ വിധത്തില്‍ ആതുരസേവന മേഖല പുരോഗമിച്ചപ്പോഴും മാലാഖമാരുടെ ജീവിതം അന്നും ഇന്നും എന്നും ഒന്നുതന്നെ, രാവെന്നോ പകലെന്നോ ഇല്ലായെയള്ള അവരുടെ ശുശ്രൂഷയില്‍ ലോകം തന്നെ പകരമായി കൊടുത്താലും മതിയാകുകയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ആതുരസേവന രംഗത്ത് ഇന്ന് മലയാളി വനിതകള്‍ ലോകമെങ്ങും സാന്നിദ്ധ്യമറിയിക്കുകയാണ്.

അത്‌കൊണ്ട് തന്നെ അന്താരാഷ്ട്ര നേഴ്‌സസ് ദിനത്തിന്റെ ചരിത്രം കേരളത്തിന്റെ ആതുരശുശ്രൂഷാ രംഗത്തിന്റെ ചരിത്രം കൂടിയാണ് രേഖപ്പെടുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News