ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് ടിക്കറ്റ് കീറാന്‍ ആസിഫ് അലി; ബിടെക് ഏറ്റെടുത്ത് മലയാളക്കര – Kairalinewsonline.com
ArtCafe

ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് ടിക്കറ്റ് കീറാന്‍ ആസിഫ് അലി; ബിടെക് ഏറ്റെടുത്ത് മലയാളക്കര

നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് ബിടെക്

ബിടെക് സിനിമ കാണാന്‍ തിയറ്ററിലെത്തിയവരെ കാത്തുനിന്നത് ആസിഫ് അലിയുടെ കിടിലന്‍ സര്‍പ്രൈസാണ്.

നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ബിടെകിന്‍റെ പ്രമോഷന്റെ ഭാഗമായി തിയറ്ററില്‍ ടിക്കറ്റ് വില്‍പ്പനക്കാരാനായി എത്തിയാണ് ആസിഫ് അലി ആരാധകരെയാകെ ഞെട്ടിപ്പിച്ചത്.

അപര്‍ണ്ണ ബാലമുരളി, നിരഞ്ജന അനുപ്, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയെ ഇതിനോടകം നിറകൈയ്യോടെ സ്വീകരിച്ചിരിക്കുകയാണ് പ്രക്ഷേകര്‍.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളമുള്ള തീയേറ്ററുകളില്‍ ആസിഫ് അലിയും സിനിമയിലെ അണിയറ പ്രവര്‍ത്തകരും സന്ദര്‍ശനം നടത്തുന്നതിന്‍റെ ഭാഗമായാണ് ഈ സന്ദര്‍ശനം.

To Top