മോദിയുടെ നേപ്പാള്‍ സന്ദര്‍ശനത്തിന് പിന്നില്‍ ഗൂഢലക്ഷ്യമെന്ന് കോണ്‍ഗ്രസ്

കര്‍ണാടക തെരഞ്ഞെടുപ്പിന് തൊട്ടു മുന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാള്‍ സന്ദര്‍ശനം നടത്തിയതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം.

നേപ്പാളിലെ മുഖ്യ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത് കര്‍ണാടകയിലെ ഹിന്ദു മത വിശ്വാസികളെ കൈയിലെടുക്കാനാണെന്നാണ് ആരോപണം

രാമന്റെയും സീതയുടേയും വിവാഹം നടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ജനക്പുര്‍ ക്ഷേത്രത്തിലാണ് മോദി ആദ്യം സന്ദര്‍ശനം നടത്തിയത്. സീതയുടെ ജന്മസ്ഥലമായാണ് ജനക്പുര്‍ കണക്കാക്കപ്പെടുന്നത്. ജനക്പുരില്‍ നിന്നും അയോധ്യയിലേക്ക് നേരിട്ട് ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയതും മറ്റു ചില മാനങ്ങള്‍ കണക്കു കൂട്ടിയാണെന്നാണ് ആരോപണം.

പോളിങിന് തൊട്ടു മുന്നെ മോദി നടത്തിയ നിശബ്ദ പ്രചരണമാണിതെന്നാണ് കണക്കുകൂട്ടല്‍. കര്‍ണാടകയിലെ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തിയപ്പോള്‍ പ്രധാനമന്ത്രി മുക്തനാഥ്, പശുപതിനാഥ് എന്നീ ക്ഷേത്രങ്ങളിലും സന്ദര്‍ശനം നടത്തി.

ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കിയ കോണ്‍ഗ്രസിനെതിരെയുള്ള മോദിയുടെ ഒരു തന്ത്രമായാണ് പശുപതിനാഥ് ക്ഷേത്രദര്‍ശനത്തെ നിരീക്ഷിക്കുന്നത്. ശിവനെ ആരാധിക്കുന്ന ലിംഗായത്ത് വിഭാഗക്കാരുടെ പ്രീതി പിടിച്ചുപറ്റാന്‍ പശുപതിനാഥ് ക്ഷേത്ര സന്ദര്‍ശനത്തിനാവുമെന്നാണ് മോദിയുടെ കണക്കുകൂട്ടല്‍.

മറ്റൊരു രാജ്യത്തെ ക്ഷേത്രത്തില്‍ പോയി നടത്തുന്ന പ്രാര്‍ത്ഥനയും പ്രഖ്യാപനങ്ങളും ടെലിവിഷനിലൂടെ കാണുന്ന വോട്ടര്‍മാരില്‍ അനുകൂലമായ പ്രീതി ഉള്ളവാക്കുമെന്നാണ് വിലയിരുത്തല്‍. ഗുജറാത്ത് തെരഞ്ഞെടുപ്പ് ദിവസം മോദി റോഡ് ഷോ നടത്തിയത് ടെലിവിഷനില്‍ വീണ്ടും വീണ്ടും ടെലികാസ്റ്റ് ചെയ്തിരുന്നു.

ഇതുപോലെ അദ്ദേഹം നടത്തിയ ജലവിമാന യാത്രയും, 2004ല്‍ ഇന്ത്യയില്‍ പല ഭാഗത്തും വോട്ടിങ് നടക്കുമ്പോള്‍ മോദി വാരാണാസിയില്‍ റോഡ് ഷോ നടത്തിയതും മോദിയുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങളായിരുന്നുവെന്നാണ് ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News