നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ പത്ത് കോടി രൂപയുടെ മാനനഷ്ട കേസ്

നടന്‍ ദിലീപിനെതിരെ പത്ത് കോടി രൂപയുടെ മാനനഷ്ട കേസ്. സിനിമാനിര്‍മാതാവും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റമായ ലിബര്‍ട്ടി ബഷീറാണ് ദിലീപിനെതിരെ കേസുമായി രംഗത്തെത്തിയിരിക്കുന്നത്.

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന്‍റെ പ്രസ്താവന  മാനഹാനിയുണ്ടാക്കിയെന്നാണ് ലിബര്‍ട്ടി ബഷീറിന്‍റെ ആരോപണം.

വ്യക്തിവൈരാഗ്യത്തിന്‍റെ പേരില്‍ തന്നെ കേസില്‍ പെടുത്താന്‍ ബഷീര്‍ ശ്രമിച്ചതായി ദിലീപ് അന്വേഷണോദ്യോഗസ്ഥരോടും  ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയിലും പറഞ്ഞിരുന്നു.

നോട്ടീസ് ലഭിച്ച് പത്ത് ദിവസത്തിനുള്ളില്‍ ആരോപണം പിന്‍വലിച്ച് ദേശീയ മാധ്യമത്തിലൂടെ ദിലീപ് മാപ്പു പറയണമെന്നും ലിബര്‍ട്ടി ബഷീര്‍ ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here