പുത്തന്‍ കാഴ്ച്ചയൊരുക്കി പൃഥ്വിയുടെ ‘നയണ്‍’; വീഡിയോ കാണാം – Kairalinewsonline.com
ArtCafe

പുത്തന്‍ കാഴ്ച്ചയൊരുക്കി പൃഥ്വിയുടെ ‘നയണ്‍’; വീഡിയോ കാണാം

കേരളത്തിലും ഹിമാലയത്തിലുമാണ് ചിത്രീകരണം

പൃഥ്വിയെ നായകനാക്കി ജെനൂസ് മുഹമ്മദ് ഒരുക്കുന്ന “നയണ്‍” വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ചേര്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രം നയണിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇറങ്ങി.

ഇന്ത്യയിൽ ആദ്യ 5K ജെമിനിയില്‍ ഷൂട്ട് ചെയ്യുന്ന ചിത്രം കൂടിയാണ് നയണ്‍. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം.

കേരളത്തിലും ഹിമാലയത്തിലുമാണ് ചിത്രീകരണം. ഒരു ശാസ്ത്രജ്ഞനായാണ് ചിത്രത്തില്‍ പൃഥ്വി പ്രത്യക്ഷപ്പെടുന്നത്. സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പെടുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. മലയാളത്തില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു ചിത്രമെന്നും പൃഥ്വി കുറിച്ചിരുന്നു.

സംവിധായകന്‍ കമലിന്റെ മകന്‍ ജെനൂസ് മുഹമ്മദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്. 100 ഡേയ്സ് ഓഫ് ലവാണ് ജെനൂസ് മുഹമ്മദിന്റെ ആദ്യ സിനിമ. ഷാന്‍ റഹ്മാനാണ് സംഗീതം.

To Top