ട്രാവല്‍ ബാഗുകള്‍ക്ക് വിട; സഞ്ചാരികള്‍ക്ക് ഇനി പുത്തന്‍ അനുഭവം

സാധാരണ ട്രാവല്‍ ബാഗുകളുടെ കാലം ക‍ഴിയുന്നു. സ്മാര്‍ട് ഉപകരണങ്ങളുടെ ശ്രേണിയിലെ പുതിയ താരമാണ് ജിഎസ്എം സൗകര്യം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്മാര്‍ട് ബാഗുക‍ൾ.

സഞ്ചാരികൾക്കും വിമാനയാത്രക്കാർക്കുമൊക്കെ സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന സ്മാർട്ട് ബാഗുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്.

കാ‍ഴ്ചയ്ക്ക് സാധാരണ ട്രോളി ബാഗുകള്‍ പോലെ തന്നെയാണെങ്കിലും ഇവയുെട ഉപയോഗത്തിൽ വലിയ വ്യത്യാസങ്ങളുണ്ട്. സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് സ്മാര്‍ട് ബാഗുക‍‍ളുടെ നിർമ്മാണം. കൈയില്‍ അണിഞ്ഞിരുന്ന സ്മാര്‍ട്ട് വാച്ച്, മൊബൈല്‍ ഫോൺ, ബ്ലൂടൂത്ത് ,വൈഫൈ തുടങ്ങിയയുമായി ബന്ധിപ്പിച്ചാണ് സ്മാർട്ട് ബാഗ് പ്രവർത്തിക്കുക.

കേവലം സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് അപ്പുറം മൊബൈല്‍ ഫോൺ , ലാപ്ടോപ് എന്നിവ റീചാർജ്ജ് ചെയ്യുന്നതിനുളള സോളാർ സംവിധം വരെ സ്മാർട് ബാഗിന്‍റെ പ്രത്യേകതയാണ് . സുരക്ഷക്ക് സ്മാർട് ബാഗ് താഴിട്ടു പൂട്ടേണ്ടതുമില്ല.

മൊബൈല്‍ ആപ്പ് വഴി ഒരു ക്ലിക്കിലൂടെ സ്മാര്‍ട്ട് ബാഗുകള്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും സാധിക്കും. GPS സൗകര്യത്തിലൂടെ മൊബൈല്‍ ആപ്പ് വഴി ട്രാക് ചെയ്യാനും സാധിക്കുമെന്നത് സഞ്ചാരികൾക്ക് എറെ ഉപകാരപ്രദമാണ്.

വെയിങ് മെഷീന്റെ സഹായമില്ലാതെ തന്നെ ബാഗേജിന്റെ കൃത്യമായ തൂക്കവും ബാഗിന്‍റെ ഡിസ്‌പ്ലേ ബോര്‍ഡില്‍ ദൃശ്യമാകും.

സോ‍ളാറിന് പുറമെ ലീഥിയം ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബാഗുകളുമുണ്ട്. എന്നാർ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ചില വിമാനകമ്പനികൾ ഇത്തരം സ്മാർട്ട് ബാഗുകൃൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here