പുലിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

പാർക്കിനുളളില്‍ പുലിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിനോദ സഞ്ചാരികളുടെ കുടുംബം മരണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെയുള്ള കുടുംബമാണ് അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

നെതര്‍ലാന്‍ഡിലെ വന്യജീവി സഫാരി പാര്‍ക്കിലാണ് സംഭവം. ഇതിന്‍റെ വീഡിയൊ ഇതിനകം വൈറലായിക്ക‍ഴിഞ്ഞു.

പാര്‍ക്കിനുള്ളില്‍ സ്വന്തം കാറില്‍ തന്നെ സഞ്ചരിക്കാന്‍ വിനോദ സഞ്ചാരികൾക്ക് അനുവാദമുണ്ട്. മൃഗങ്ങളെ കണ്ടാല്‍ കാറിനുള്ളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം.

എന്നാല്‍ ചീറ്റപുലികളെ കണ്ട കുടുംബം കുഞ്ഞുമായി പുറത്തിറങ്ങുകയായിരുന്നു. മൊബെലിൽ ചിത്രമെടുക്കാൻ ശ്രമിക്കുന്നതിനിടെ ചീറ്റപ്പുലികൾ ഇ‍വർക്കുനേരെ ഒാടിയടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം

ഭയന്നുപൊയ കുടുംബം വാഹനത്തിലേക്ക് ഓടിക്കയറിയതിനാലാണ് വൻ ദുരന്തമാണ് ഒഴിവായത്. യുവതി കുഞ്ഞിനെയും കൊണ്ട് കാറിനടുത്തേക്ക് ഓടുന്നതും പുലികള്‍ പിന്നാലെ ഓടുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഫ്രാന്‍സില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് പിഞ്ചുകുഞ്ഞുമായി ചീറ്റപ്പുലികള്‍ക്കൊപ്പമുള്ള ചിത്രമെടുക്കാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here