പുതിയ മേക്ക് ഓവറില്‍ രണ്ടാം വരവിനൊരുങ്ങി രാധിക – Kairalinewsonline.com
ArtCafe

പുതിയ മേക്ക് ഓവറില്‍ രണ്ടാം വരവിനൊരുങ്ങി രാധിക

‘ഓൾ’ എന്ന ചിത്രത്തിലൂടെയാണ് രാധികയുടെ ഈ കടന്നുവരവ്

ക്ലാസ്മേറ്റ്സ് എന്ന ലാല്‍ജോസ് ചിത്രം കണ്ടവരാരും തന്നെ അതിലെ റസിയയെ മറന്നിരിക്കാന്‍ വ‍ഴിയില്ല. മലയാളി മനസില്‍ ഇന്നും ഒരു ചെറു നോവായി ആ പര്‍ദ്ദാക്കാരി പെണ്ണുണ്ട്.

റസിയയായി വേഷമിട്ട രാധികയുടെ പുതിയ മേക്ക് ഓവറാണ് ഇന്ന് സോഷ്യല്‍ മീഡിയ കൊണ്ടാടുന്നത്. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നു മാറി നിന്ന രാധിക ഒരിടവേളയ്ക്കു ശേഷം വീണ്ടും എത്തുകയാണ്. പുതിയ വരവില്‍ ഗംഭീര മേക്കോവര്‍ നടത്തിയിരിക്കുകയാണ് രാധിക. മുടി മുറിച്ച് പ‍ഴയ ലുക്ക് മൊത്തമായും മാറ്റിയിരിക്കുകയാണ് രാധിക ഇപ്പോള്‍.

ഷാജി എൻ. കരുൺ സംവിധാനം ചെയ്യുന്ന ‘ഓൾ’ എന്ന ചിത്രത്തിലൂടെയാണ് രാധിക തന്‍റെ രണ്ടാം വരവിനൊരുങ്ങുന്നത്.

To Top